വെള്ളറടയില്‍ ബൈക്ക് യാത്രികരെ അഞ്ചംഗസംഘം വെട്ടി

വെള്ളറട: മുന്‍ വൈരാഗ്യത്തിന്‍െറ പേരില്‍ വ്യാപാരിയെയും ബന്ധുവിനെയും ബൈക്ക് യാത്രക്കിടെ വെട്ടിവീഴ്ത്തി. കിളിയൂരിന് സമീപം പാട്ടംതലക്കല്‍ ജയകൃഷ്ണയില്‍ ജയകുമാര്‍ (47), കടമ്പാറവീട്ടില്‍ അനില്‍കുമാര്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പത്തോടെ പാട്ടംതലക്കലില്‍ വെച്ചായിരുന്നു ആക്രമണം. മാസങ്ങള്‍ക്ക് മുമ്പ് പാട്ടംതലക്കല്‍ ആറടിക്കര വീട്ടില്‍ സുരേഷ്കുമാറിനെ വീട് കയറി ആക്രമിച്ച സംഭവത്തില്‍ സ്വദേശിയായ ശശിയെ പൊലീസ് പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ ജയകുമാര്‍ പൊലീസിന് വിവരം നല്‍കിയതിന്‍െറ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതത്രെ. വെള്ളറട ടൗണില്‍ പഴവര്‍ഗ കച്ചവടം ചെയ്യുന്ന ജയകുമാര്‍ കട പൂട്ടിയ ശേഷം ബന്ധുവായ അനില്‍കുമാറിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകവെയാണ് ബൈക്കുകളിലത്തെിയ അഞ്ചംഗ സംഘം കമ്പിപ്പാരയും വടിവാളും ഉപയോഗിച്ച് ആക്രമിച്ചത്. റോഡില്‍ വെട്ടേറ്റ് വീണ ഇരുവരെയും നാട്ടുകാരാണ് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ്.ഐ. അമീര്‍ സിങ് നായകത്തിന്‍െറ നേതൃത്വത്തില്‍ പൊലീസ് ഉടന്‍ സ്ഥലത്തത്തെി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു. ചെമ്പൂര് പുളിങ്കുടി സ്വദേശി ഉണ്ണിയും കിഴക്കേകോണം ശശിയുടെയും നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് ആക്രമിച്ചതെന്ന് മൊഴി നല്‍കി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പിന്നീട് തിരുവനന്തപുരം മെഡി. കോളജിലേക്ക് മാറ്റി. നിരവധി കേസിലെ പ്രതികളായ ഉണ്ണിയും ശശിയും ആക്രമണങ്ങള്‍ നടത്തിയ ശേഷം മുങ്ങുകയാണ് പതിവെന്ന് നാട്ടുകാര്‍ പറഞ്ഞു. സൈബര്‍സെല്ലിന്‍െറ സഹായത്തോടെ പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.