ഗാന്ധിയുടെ ആശയങ്ങള്‍ പ്രധാനമന്ത്രി നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് അസഹിഷ്ണുത –വി. മുരളീധരന്‍

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പ്രധാനമന്ത്രി നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് അസഹിഷ്ണുതയെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. ഖാദിയെക്കുറിച്ച് മഹാത്മാഗാന്ധിക്ക് ഉണ്ടായിരുന്ന ആശയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്നതിലുള്ള അസഹിഷ്ണുതയാണ് ഖാദി കമീഷന്‍ പുറത്തിറക്കിയ കലണ്ടറിനെ വിവാദമാക്കുന്നതിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മഹാത്മാഗാന്ധിക്കൊപ്പം ഖാദിയെയും മറന്നത് കോണ്‍ഗ്രസാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന പല നേതാക്കളെയും അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ഐക്യഇന്ത്യക്കുവേണ്ടി നിലകൊണ്ട സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനെ ബി.ജെ.പി ആദരിച്ചപ്പോഴാണ് ആ പേരുതന്നെ കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നത്. അത് അവര്‍ വിവാദമാക്കുകയും ചെയ്തു. എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഖാദി കമീഷന്‍ പുനരുദ്ധരിക്കപ്പെട്ടത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഖാദി മുന്നേറുകയാണെന്നതിന് കണക്കുകള്‍ സാക്ഷിയാണ്. ഖാദി വില്‍പനയില്‍ കഴിഞ്ഞവര്‍ഷം 29 ശതമാനം വര്‍ധനയാണുണ്ടായതെന്നും മുരളീധരന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.