നെടുമങ്ങാട്: കൊല്ലങ്കാവ് ഷീല എസ്റ്റേറ്റിലെ മേല്‍നോട്ടക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവിലേക്ക്. ഇതു സംബന്ധിച്ച് നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിലെ അന്വേഷണ സംഘത്തിനു ലഭിച്ച വിവരങ്ങള്‍ ബാലരാമപുരം കേന്ദ്രീകരിച്ചുള്ള നോട്ട് ഇരട്ടിപ്പ് ഗുണ്ടാ സംഘങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതികളില്‍ ചിലര്‍ അന്വേഷണ സംഘത്തിന്‍െറ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചന. ബുധനാഴ്ചയാണ് എസ്റ്റേറ്റിലെ മേല്‍നോട്ടക്കാരന്‍ സുകുമാരന്‍ നാടാരെ (68) എസ്റ്റേറ്റിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തെിയത്. ഏതാനുംനാള്‍ മുമ്പ് വസ്തു വാങ്ങി നല്‍കാമെന്നു പറഞ്ഞ് പോത്തന്‍കോട്ടിനു സമീപം വിളിച്ചുവരുത്തി 30 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിന്‍െറ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് നെടുമങ്ങാട് പൊലീസിന് ലഭിച്ചതത്രെ. പോത്തന്‍കോട് സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഉഴമലയ്ക്കല്‍ മൊണ്ടിയോട് കാഞ്ഞിരംമൂട് മുസ്ലിം പള്ളിക്ക് സമീപം സുനിതാ ഭവനില്‍ സുനിലിന്‍െറ (38)പിതാവാണ് ബുധനാഴ്ച ഷീലാ എസ്റ്റേറ്റില്‍ തൂങ്ങി മരിച്ച സുകുമാരന്‍ നാടാര്‍. പോത്തന്‍കോട് കേസില്‍ 30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് പറയുന്ന ബാലരാമപുരം സ്വദേശികളായ ഷാജിയും കൂട്ടാളികളും ബുധനാഴ്ച രാവിലെ ഷീല എസ്റ്റേറ്റില്‍ എത്തി പണം തിരിച്ചു കിട്ടുന്നതിനു വേണ്ടി സുകുമാരന്‍നാടാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുവത്രെ. ഇവര്‍ സുകുമാരന്‍ നാടാരുടെ കുറെ രൂപയും കൈക്കലാക്കിയാണ് മടങ്ങിയത്. സംഭവ ദിവസം വൈകീട്ടോടെയാണ് സുകുമാരന്‍ നാടാരെ മരിച്ചനിലയില്‍ കണ്ടത്. പോത്തന്‍കോട് സംഭവത്തിനു പിന്നില്‍ വസ്തു കച്ചവടമല്ളെന്നും നോട്ട് ഇരട്ടിപ്പ് സംഘമായിരുന്നെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. 30 ലക്ഷം രൂപ നല്‍കിയാല്‍ പണം ഇരട്ടിപ്പു സംഘം 60 ലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞായിരുന്നു പോത്തന്‍കോട്ട് എത്തിയതെന്നും പണം നഷ്ടപെട്ടപ്പോള്‍ നോട്ട് ഇരട്ടിപ്പ് എന്നുള്ള വിവരം മറച്ചുവെച്ച് വസ്തു കച്ചവടത്തിനാണത്തെിയതെന്ന് പറഞ്ഞ് പരാതി നല്‍കുകയായിരുന്നു. ഈ കേസിലെ വാദികളില്‍പ്പെട്ടവരില്‍ പ്രധാനികളാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ആയിട്ടുള്ളത്. ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണ വിവരങ്ങളും തെളിവുകളും വെള്ളിയാഴ്ച പൊലീസ് പുറത്തുവിട്ടേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.