കാട്ടാക്കട: ബൈക്കില്‍ പോയ കാട്ടാക്കട എക്സൈസ് ഇന്‍സ്പെക്ടറെ ഓവര്‍ടേക് ചെയ്തതിന് ദലിത് യുവാവിനെ എക്സൈസ് റേഞ്ചാഫിസില്‍ എത്തിച്ച് മര്‍ദിച്ചു. പെരുമ്പഴുതൂര്‍ സ്വദേശി രാഹുലിനെയാണ് (19) മര്‍ദിച്ചത്. രാഹുല്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കാട്ടാക്കടയിലെ ഇരുചക്രവാഹന വര്‍ക്ക് ഷോപ്പിലെ തൊഴിലാളിയായ രാഹുല്‍ ബുധനാഴ്ച രാവിലെ ഒമ്പതോടെ ജോലിക്ക് വരവെ അഞ്ചുതെങ്ങിന്‍ മൂടിനടുത്ത് എക്സൈസ് ഇന്‍സ്പെക്ടര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഓവര്‍ടെക്ക് ചെയ്തു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ യുവാവിനെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. ഇതിനിടെ ഇന്‍സ്പെക്ടര്‍ ഫോണ്‍ ചെയ്തതനുസരിച്ച് എക്സൈസ് സംഘം ജീപ്പുമായത്തെി രാഹുലിനെ എക്സൈസ് റേഞ്ചോഫിസില്‍ എത്തിച്ചു. രാഹുലിന്‍െറ നിലവിളികേട്ട് സമീപവാസികളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. വിവരമറിഞ്ഞ് വര്‍ക്ക്ഷോപ് അസോസിയേഷന്‍ പ്രവര്‍ത്തകരും വ്യാപാരികളും എക്സൈസ് ഓഫിസിലേക്ക് പ്രകടനമായത്തെി സമരം തുടങ്ങി. മര്‍ദനമേറ്റ യുവാവ് അവശ നിലയിലാണെന്നറിഞ്ഞതോടെ സംഘര്‍ഷം വര്‍ധിച്ചു. പൊലീസത്തെി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലത്തെിക്കാമെന്നും മര്‍ദിച്ച ഇന്‍സ്പെക്ടര്‍ക്കെതിരെ കേസ് എടുക്കാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥക്ക് അയവുവന്നത്. എക്സൈസ് ഓഫിസിനുമുന്നില്‍ നടന്ന ധര്‍ണയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിജയകുമാര്‍, ഏരിയ കമ്മിറ്റി അംഗം പി.എസ്. പ്രഷീദ്, ഐ.എന്‍.ടി.യുസി നേതാവ് കാട്ടാക്കട രാമു എന്നിവര്‍ സംസാരിച്ചു. കഞ്ചാവ് വില്‍പന സംഘത്തിലെ കണ്ണിയെന്ന് കരുതിയാണ് രാഹുലിനെ പിടികൂടിയതെന്നും പെറ്റി ചുമത്തുകയാണ് ചെയ്തതെന്നുമാണ് എക്സൈസിന്‍െറ വിശദീകരണം കാട്ടാക്കട താലൂക്കില്‍ അടുത്തിടെയായി കഞ്ചാവ്, മയക്കുമരുന്നു മാഫിയ സംഘങ്ങള്‍ സജീവമാണ്. എന്നാല്‍, പെട്ടിക്കടകളില്‍ പാന്‍മസാലകള്‍ വില്‍പന നടത്തുന്നവരെ പിടികൂടി പെറ്റി ചുമത്തുന്നതല്ലാതെ കഞ്ചാവ്, മയക്കുമരുന്നു മാഫിയ സംഘങ്ങളെ പിടികൂടാനോ നിയന്ത്രിക്കാനോ എക്സൈസ് സംഘത്തിനാകുന്നില്ളെന്ന് ആക്ഷേപമുണ്ട്. രണ്ടാഴ്ച മുമ്പ് മാറനല്ലൂര്‍ പലചരക്ക് കടയില്‍ പാന്‍മസാലകള്‍ വില്‍പന നടത്തുന്നതായുള്ള പരാതിയെ തുടര്‍ന്ന് കാട്ടാക്കട എക്സൈസ് ഇന്‍സ്പെക്ടര്‍ പരിശോധന നടത്തുന്നതിനിടെ കട ഉടമ കുഴഞ്ഞു് വീണ് മരിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു പരിശോധന നടത്തിയവിവരം പുറത്തുപറഞ്ഞാല്‍ കഞ്ചാവുകേസില്‍ കുടുക്കുമെന്ന് പറഞ്ഞ് വീട്ടുകാരെ വിരട്ടിയെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.