പ്രധാനമന്ത്രി രാജ്യത്ത് വെള്ളപ്പണത്തിന് കരിഞ്ചന്ത സൃഷ്ടിക്കുന്നു –യെച്ചൂരി

തിരുവനന്തപുരം: കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ നോട്ടുകള്‍ റദ്ദാക്കിയതിലൂടെ പ്രധാനമന്ത്രി രാജ്യത്ത് വെള്ളപ്പണത്തിന് കരിഞ്ചന്ത സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളപ്പണത്തിന്‍െറ സിംഹഭാഗവും വിദേശത്താണെന്നും അത് കൊണ്ടുവരുമെന്നും പറഞ്ഞ മോദി പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് രചിച്ച ‘കള്ളപ്പണവേട്ട: മിഥ്യയും യാഥാര്‍ഥ്യവും’ എന്ന പുസ്തകത്തിന്‍െറ രണ്ടാം പതിപ്പ് എ.കെ.ജി സെന്‍ററില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ വര്‍ഗ, ബഹുജനസംഘടനനേതാക്കള്‍ ചേര്‍ന്ന് രണ്ടാം പതിപ്പ് ഏറ്റുവാങ്ങി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി തോമസ് ഐസക് എന്നിവര്‍ പങ്കെടുത്തു. രണ്ടാം പതിപ്പായി പ്രസിദ്ധീകരിച്ച 4000 കോപ്പിയും എന്‍.ജി.ഒ യൂനിയന്‍, കെ.ജി.ഒ.എ, കെ.എസ്.ടി.എ തുടങ്ങിയ വിവിധ സര്‍വിസ് സംഘടനകള്‍ വാങ്ങി. നോട്ടുനിരോധനത്തിന്‍െറ വിവിധ വശങ്ങള്‍ വിശകലനം ചെയ്യുന്ന പുസ്തകത്തിന്‍െറ ആദ്യപതിപ്പ് ഡിസംബര്‍ 27ന് എം.ടി. വാസുദേവന്‍ നായരാണ് പ്രകാശനം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.