പുതുക്കാട് എസ്റ്റേറ്റില്‍ റബര്‍ പുറംപാട്ടത്തിന് നല്‍കാന്‍ നീക്കം

വിതുര: പുതുക്കാട് എസ്റ്റേറ്റില്‍ സ്ഥിരം തൊഴിലാളികളെ ഒഴിവാക്കി റബര്‍ പുറം പാട്ടത്തിന് നല്‍കാന്‍ മാനേജ്മെന്‍റ് നീക്കമാരംഭിച്ചു. 34 സ്ഥിരം തൊഴിലാളികളില്‍ അവശേഷിക്കുന്നത് ഏഴുപേര്‍ മാത്രമാണ്. പി.എഫ് തുക അടയ്ക്കാതെയും ശമ്പളം കുടിശ്ശികയാക്കിയും അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിച്ചും തൊഴിലാളി ദ്രോഹനിലപാടുകളാണ് മാനേജ്മെന്‍റ് സ്വീകരിക്കുന്നത്. റബര്‍, കാപ്പി, കുരുമുളക്, ഏലം എന്നിവയാണ് തോട്ടത്തിലെ പ്രധാന വിളകള്‍. 210 ഏക്കറില്‍ റബറാണ് കൃഷി. ഇതില്‍ ടാപ്പിങ് നടത്തുന്നത് 70 ഏക്കറിലെ റബറാണ്. സ്ഥിരം തൊഴിലാളികളെ ടാപ്പിങ് നടത്താന്‍ മാനേജ്മെന്‍റ് അനുവദിക്കുന്നില്ല. ദിവസവേതനത്തിന് കാഞ്ഞിരപ്പള്ളിയില്‍ നിന്നത്തെിച്ച തൊഴിലാളികളാണ് റബര്‍ ടാപ് ചെയ്യുന്നത്. അടിക്കാട് വെട്ടുന്ന തൊഴില്‍ മാത്രം നല്‍കി സ്ഥിരം തൊഴിലാളികളെ മാനേജ്മെന്‍റ് പീഡിപ്പിക്കുന്നു. ഇവര്‍ താമസിക്കുന്ന ലയങ്ങളും തകര്‍ക്കുന്നു. കുടുംബസമേതമാണ് തൊഴിലാളികള്‍ ലയങ്ങളില്‍ താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷം എസ്റ്റേറ്റിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തുനിന്ന് സ്വാധീനമുപയോഗിച്ച് വന്‍മരങ്ങള്‍ കടത്തിയിരുന്നു. മുറിച്ച മരങ്ങളില്‍ കൊണ്ടുപോകാന്‍ കഴിയാത്തവ പലയിടങ്ങളിലായി കിടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.