സൗത്തിനെ പിന്നിലാക്കി നോര്‍ത്ത് കുതിക്കുന്നു

തിരുവനന്തപുരം: കൗമാരകലാമേളക്ക് തിരശ്ശീലവീഴാന്‍ മണിക്കൂറുകള്‍മാത്രം ശേഷിക്കേ തിരുവനന്തപുരം സൗത്തിനെ പിന്നിലാക്കി നോര്‍ത്ത് മുന്നേറുന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 620 പോയന്‍റുമായാണ് നോര്‍ത്തിന്‍െറ മുന്നേറ്റം. ആദ്യരണ്ട് ദിവസങ്ങളില്‍ സൗത്തായിരുന്നു മുന്നില്‍. വിവിധ വേദികളില്‍ മൂന്നുദിവസങ്ങളിലായി അരങ്ങേറിയ 198ഓളം ഇനങ്ങളുടെ മത്സരഫലം പുറത്തുവന്നപ്പോള്‍ 599 പോയന്‍റുമായി സൗത്ത് തൊട്ടുപിന്നിലുണ്ട്. 562 പോയന്‍റുമായി കിളിമാനൂര്‍ ഉപജില്ല മൂന്നാംസ്ഥാനത്ത് തുടരുകയാണ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 242 പോയന്‍റുമായി നോര്‍ത്ത് ഉപജില്ലക്കാണ് ആധിപത്യം. തൊട്ടുപിന്നില്‍ രണ്ടാംസ്ഥാനത്ത് 228 പോയന്‍റുമായി കിളിമാനൂര്‍ ഉപജില്ലയും 223 പോയന്‍റുമായി മൂന്നാംസ്ഥാനത്ത് സൗത്തുമുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 284 പോയന്‍റുമായി സൗത്താണ് മുന്നില്‍. നോര്‍ത്ത് ഉപജില്ല 278 പോയന്‍റുമായി തൊട്ടുപിന്നിലുണ്ട്. കിളിമാനൂര്‍ ഉപജില്ലയെ പിന്തള്ളി 247 പോയന്‍റുമായി ആറ്റിങ്ങല്‍ മൂന്നാംസ്ഥാനത്തുണ്ട്. യു.പി വിഭാഗത്തില്‍ 104 പോയന്‍റുമായി കിളിമാനൂര്‍ ഉപജില്ല മുന്നേറ്റം തുടരുകയാണ്. തൊട്ടുപിന്നില്‍ 102 പോയന്‍റുമായി ആറ്റിങ്ങലാണ്. 100 വീതം പോയന്‍റുകള്‍ നേടി തിരുവനന്തപുരം നോര്‍ത്തും പാലോടും മൂന്നാംസ്ഥാനത്ത് തുടരുന്നു. അറബിക് കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ 55 പോയന്‍റുമായി പാലോട്, തിരുവനന്തപുരം നോര്‍ത്ത് ഉപജില്ലകള്‍ ഒന്നാംസ്ഥാനം തുടരുകയാണ്. 53 പോയന്‍റ് നേടി തിരുവനന്തപുരം സൗത്ത് തൊട്ടുപിന്നില്‍. എച്ച്.എസ് വിഭാഗം അറബിക് കലോത്സവത്തില്‍ കിളിമാനൂര്‍ ഉപജില്ലയെ പിന്നിലാക്കി 75 പോയന്‍റുനേടി സൗത്ത് മുന്നേറുകയാണ്. 74 പോയന്‍റുകള്‍ വീതം നേടി കിളിമാനൂരും കണിയാപുരവുമാണ് രണ്ടാംസ്ഥാനത്ത്. സംസ്കൃതം കലോത്സവം യു.പി വിഭാഗത്തില്‍ പാലോട് ഉപജില്ലയാണ് മുന്നില്‍ -88 പോയന്‍റ്. 83 പോയന്‍റുമായി തിരുവനന്തപുരം സൗത്ത് രണ്ടാംസ്ഥാനത്തുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 58 പോയന്‍റുമായി കാട്ടാക്കട മുന്നിലാണ്. 48 പോയന്‍റുകള്‍ വീതം നേടി പാലോടും തിരുവനന്തപുരം സൗത്തും തൊട്ടടുത്തുണ്ട്. മികച്ച ഇനങ്ങളുടെ സാന്നിധ്യംകൊണ്ട് മൂന്നാംദിനം ഏറെ ശ്രദ്ധേയമായിരുന്നെങ്കിലും ആക്ഷേപങ്ങളും ആരോപണങ്ങളും കല്ലുകടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.