കാട്ടാക്കട സ്വദേശി അരുണിന്‍െറ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: കാട്ടാക്കട സ്വദേശി അരുണിന്‍െറ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണം അട്ടിമറിക്കുന്നെന്നും മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അരുണിന്‍െറ പിതാവ് കാട്ടാക്കട കാട്ടുവിള തൂങ്ങാംപാറ സ്വദേശി തങ്കയ്യനും മാതാവ് പുഷ്പലതയുമാണ് പൊലീസിനെതിരെ ആരോപണമുന്നയിച്ചത്. ദുരൂഹസാഹചര്യത്തില്‍ തങ്ങളുടെ മകന്‍ മരിച്ച് ഒരുമാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമത്തൊത്തതിനാല്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കാനൊരുങ്ങുകയാണിവര്‍. പെയിന്‍റിങ് തൊഴിലാളിയായ അരുണിനെ കാമുകി ഇടക്കിടെ വീട്ടില്‍ വിളിച്ചുവരുത്താറുണ്ടായിരുന്നു. വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ ഒരുദിവസം രാത്രി കാമുകി തന്നെയാണ് അരുണിനെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബര്‍ ഏഴിന് ബുധനാഴ്ച രാവിലെ കാഞ്ഞിരംപാറയിലുള്ള കാമുകിയുടെ വീട്ടില്‍നിന്നാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. മൂന്നുനില വീടിന്‍െറ സണ്‍ഷെയ്ഡിനോട് ചേര്‍ന്ന് ഒന്നാംനിലയിലായിരുന്നു മൃതദേഹം. കയറിന്‍െറ അറ്റം ടെറസിലാണ് കെട്ടിയിരുന്നത്. ഒരുപരിക്കും ശരീരത്തിലുണ്ടായിരുന്നില്ല. പുറത്തുനിന്ന് ഗോവണിയില്ലാത്തതിനാല്‍ ടെറസില്‍ കയറണമെങ്കില്‍ ആ വീട്ടിലെ ആരുടെയെങ്കിലും സഹായംവേണം. ഏതുസാഹചര്യത്തിലും ഫോണെടുത്തിരുന്ന അരുണ്‍ അന്നുരാത്രി ഒരുമണിവരെ ഫോണെടുത്തില്ല. മരണത്തില്‍ സംശയമുണ്ടെന്ന് പൊലീസിനെ അറിയിച്ചിട്ടും പൊലീസ് പരിഗണിച്ചില്ളെന്നും ഇവര്‍ പറഞ്ഞു. കേസില്‍ നീതിപൂര്‍വമായ അന്വേഷണം വേണമെന്നും അരുണിന്‍െറ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. സഹോദരീഭര്‍ത്താവ് എസ്. ബൈജു, സുഹൃത്ത് വിനോദ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.