നെയ്യാറ്റിന്‍കര: മേഖലയില്‍ കഞ്ചാവ്വില്‍പന വ്യാപകം. പ്രദേശത്തെ യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചാണ് വില്‍പന. വിവിധ സ്കൂള്‍ പരിസരങ്ങളിലും വില്‍പന സജീവമാണ്. സ്കൂള്‍ പരിസരത്തും മറ്റും വിദ്യാര്‍ഥികളെ ഏജന്‍റുമാരാക്കിയാണ് കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് വിദ്യാര്‍ഥികളെ ഉപയോഗിച്ച് കഞ്ചാവ് കടത്തും വ്യാപകമാണ്. എട്ടാം ക്ളാസ് മുതല്‍ പ്ളസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് കഞ്ചാവ് വില്‍ക്കുന്നത്. കഞ്ചാവിന്‍െറ ഉറവിടം കണ്ടത്തെുന്നതിന് പൊലീസ് നടപടി സ്വീകരിക്കുന്നില്ളെന്നും ആരോപണമുണ്ട്. മഫ്തി പൊലീസിന്‍െറയും ഷാഡോ പൊലീസിന്‍െറയും നിരീക്ഷണം ശക്തമാക്കിയാല്‍ ഇത്തരം സംഘങ്ങള്‍ വലയിലാകുമെന്നും നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് ബൈക്കുകളും പണവും നല്‍കിയാണ് സംഘത്തിലേക്ക് ആളെ ചേര്‍ക്കുന്നത്. പൂര്‍ണമായും തങ്ങളുടെ വലയിലായിക്കഴിഞ്ഞാല്‍ ക്രമേണ കഞ്ചാവ് കടത്തുന്നതിനും വില്‍പനക്കുമായി വിദ്യാര്‍ഥികളെ ഉപയോഗിക്കും. പലരൂപത്തിലും വലിപ്പത്തിലുമുള്ള പൊതികളാണ് വില്‍പനക്ക് എത്തിക്കുന്നത്. സ്കൂള്‍ ബാഗുകളിലും പഴ്സിലും പേനകളുടെ ഇടയിലും തിരുകിയാണ് വില്‍പന. മാരായമുട്ടത്ത് നിന്ന് കണാതായ വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ ബന്ധമില്ളെന്ന് രക്ഷാകര്‍ത്താക്കളും പൊലീസും പറയുമ്പോഴും ഏതെങ്കിലും സംഘത്തിന്‍െറ കെണിയില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.