കല്ലറ-പാങ്ങോട് റോഡ്: സ്ഥലമെടുപ്പ് നടപടി തുടങ്ങി

കിളിമാനൂര്‍: മലയോരമേഖലയിലേക്കുള്ള പ്രധാനപാതയായ കാരേറ്റ്-പാലോട് റോഡ് പുനര്‍നിര്‍മാണത്തിന്‍െറ ആദ്യഘട്ടമെന്ന നിലയില്‍ കല്ലറ-പാങ്ങോട് ഭാഗത്തെ സ്ഥലമെടുപ്പിന്‍െറ പ്രാരംഭനടപടി ആരംഭിച്ചു. എം.എല്‍.എയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജനകീയസമിതിയുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സ്ഥലം അളന്നുതിട്ടപ്പെടുത്തുകയെന്ന നടപടിയാണ് ഇന്നലെ നടന്നത്. തുടക്കത്തില്‍ തന്നെ പ്രതിഷേധവുമായി ചിലരത്തെി. ഇരുപത് കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള റോഡില്‍ പാങ്ങോട് പഞ്ചായത്തിലെ മരുതുമണ്‍ മുതല്‍ ഭരതന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപംവരെയുള്ള ഭാഗമാണ് ഒന്നാംഘട്ടത്തില്‍ പുനര്‍നിര്‍മാണം നടത്തുക. പാലോട് പി.ഡബ്ളു.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ആനന്ദ്, പാങ്ങോട് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഗീത എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്തല്‍ ആരംഭിച്ചത്. മരുതുമണ്‍ മുതല്‍ പാങ്ങോട് കവലക്ക് സമീപം വരെയുള്ള ഭാഗത്ത് റോഡ് നിര്‍മാണത്തിനാവശ്യമായ വസ്തു അളന്നെടുത്തു. മൂന്നരക്കിലോമീറ്റര്‍ വരുന്ന ഈ ഭാഗത്ത് പ്രതിഷേധവുമായി ചിലരത്തെി. ഒന്നിലധികം സ്ഥലങ്ങളില്‍ സ്വകാര്യവ്യക്തികള്‍ മതില്‍ നിര്‍മിച്ചിട്ടുള്ളതായും, ചിലര്‍ കൃഷി നടത്തിയിട്ടുള്ളതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ സ്വന്തമായുള്ള ഒരുതുണ്ട് ഭൂമിപോലും ഒരാള്‍ക്കും നഷ്ടപ്പെടില്ളെന്നും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി മാത്രമേ റോഡ് നിര്‍മാണത്തിനെടുക്കൂവെന്നും എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ആനന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു. പരാതിയുള്ളവര്‍ തങ്ങളുടെ വസ്തുവിന്‍െറ സര്‍വേനമ്പര്‍ താലൂക്ക് സര്‍വയര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഫിസ് സംബന്ധമായ തിരക്കുള്ളതിനാലാണ് ഇന്നലെ ഉച്ചക്കുശേഷം ജോലി നടക്കാതിരുന്നതെന്നും ഇന്ന് ബാക്കിപ്പണി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.