ശിവാനന്ദ ആശ്രമ കെട്ടിടത്തിന് തീ പിടിച്ചു

കാട്ടാക്കട: കുറ്റിച്ചല്‍ മണ്ണൂര്‍ക്കര ശിവാനന്ദ ആശ്രമ കെട്ടിടത്തിന് തീ പിടിച്ചു. ആളപായമില്ല. ആശ്രമത്തിന്‍െറ കാട്ടുകണ്ടത്തെ കെട്ടിടത്തിനാണ് ബുധനാഴ്ച രാത്രി എട്ടോടെ തീ പിടിച്ചത്. പകല്‍ നിരവധിപേര്‍ ഇവിടെ ഉണ്ടാകാറുണ്ട്. രാത്രി ഒരു സ്വാമി മാത്രമേ ഉണ്ടാകാറുള്ളൂ. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണം എന്ന് കരുതുന്നു. തീ പിടിത്തത്തില്‍ കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കൊപ്ര, ചിരട്ട, തൊണ്ട്, റബര്‍ഷീറ്റടിക്കുന്ന മെഷീന്‍ എല്ലാം കത്തിനശിച്ചു. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. കാട്ടാക്കട, നെയ്യാര്‍ ഡാം, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഫയര്‍ എന്‍ജിനുകള്‍ മണിക്കൂറുകളോളം പ്രവര്‍ത്തിപ്പിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.