തിരുവനന്തപുരം: ജില്ലയില്‍ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് കൂടുതല്‍ തുക അനുവദിക്കുമെന്നും വന്യജീവി ആക്രമണത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും വനംമന്ത്രി അഡ്വ. കെ. രാജു. പൊതുജനപങ്കാളിത്തത്തോടെയുള്ള നടപടികളാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും ഇതിനായി വനമേഖലയിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജനജാഗ്രതസമിതി രൂപവത്കരിക്കുമെന്നും മനുഷ്യ-വന്യജീവി സംഘര്‍ഷം സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ്, വാര്‍ഡ് മെംബര്‍, ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍, വനസംരക്ഷണസേന പ്രതിനിധികളും അടങ്ങുന്ന സമിതി സ്ഥിരംസംവിധാനമായിരിക്കും. വന്യജീവി ആക്രമണം സംബന്ധിച്ച് ജനങ്ങളെ വിവരമറിയിക്കുക, നാശനഷ്ടം സംഭവിച്ച സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുക, പ്രതിരോധവേലികള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ നിര്‍ദേശിക്കുക, ആക്രമണമുണ്ടാവുന്ന സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടുന്ന സഹായസഹകരണങ്ങളും സംരക്ഷണവും ഉറപ്പുവരുത്തുക എന്നിവ സമിതിയുടെ ഉത്തരവാദിത്തങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന് പ്രത്യേക പരിഗണന നല്‍കി പ്രവര്‍ത്തനം ശക്തമാക്കുന്നതിന് നടപടി സ്വീകരിക്കണം. അംഗസംഖ്യ ഉയര്‍ത്തുന്നതിനും വാഹനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ടീമിന് ലഭ്യമാക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. വന്യജീവികളുടെ സാന്നിധ്യം സംബന്ധിച്ച് അതത് മേഖലയിലെ ജനങ്ങള്‍ക്ക് എസ്.എം.എസ് നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ കിടങ്ങുകളുടെ നിര്‍മാണത്തിന് തൊഴിലുറപ്പ് പദ്ധതിയുമായി ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളാവും സ്വീകരിക്കുക. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് തിരുവന്തപുരം ഡിവിഷനില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ലഭിച്ച അപേക്ഷകളിലെ നഷ്ടപരിഹാരത്തുക ചടങ്ങില്‍ വിതരണം ചെയ്തു. കൃഷിനാശത്തിനും ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കുമായി 22,34,099 രൂപയാണ് വിതരണം ചെയ്തത്. എം.എല്‍.എ മാരായ ഡി.കെ. മുരളി, കെ.എസ്. ശബരീനാഥന്‍, കലക്ടര്‍ എസ്. വെങ്കടേസപതി, സബ്കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ചീഫ് പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി.എസ്. ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.