കാട്ടാക്കട: കലക്ഷന്‍ കുറവാണെന്നുപറഞ്ഞ് കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയില്‍നിന്ന് കോട്ടൂര്‍ ആദിവാസി പ്രദേശത്തേക്കുള്ള ബസ് സര്‍വിസ് നിര്‍ത്തി. കുറ്റിച്ചല്‍ കോട്ടൂര്‍ വഴി ചോനംപാറ കൈതോട് ആദിവാസി മേഖലയിലേക്കുള്ള സര്‍വിസ് ആണ് വെട്ടിച്ചുരുക്കിയത്. രാവിലെ ഒമ്പതിന് കൈതോടുനിന്ന് കോട്ടൂരിലത്തെി കാട്ടാക്കടയിലേക്കും കാട്ടാക്കടയില്‍നിന്ന് തിരികെ ഉച്ചയോടെ വനത്തിലേക്ക് പോകേണ്ട സര്‍വിസാണിത്. നിലവില്‍ രാവിലെ രണ്ട് സര്‍വിസും ഉച്ചക്ക് ഒന്നും വൈകീട്ട് രണ്ടും സര്‍വിസുമാണുള്ളത്. ഇതില്‍ ബുധന്‍, ശനി ചന്ത ദിവസങ്ങളില്‍ 11ന് ഒരു സര്‍വിസും കൂടെയുണ്ടായിരുന്നു. എന്നാല്‍, ഇനിമുതല്‍ ഉച്ചക്കുള്ള സര്‍വിസും വൈകീട്ട് 6.30നുള്ളതും ഉണ്ടാവില്ല. കലക്ഷന്‍ കുറവെന്ന കാരണത്താല്‍ മുന്നറിയിപ്പില്ലാതെ ബസ് സര്‍വിസ് നിര്‍ത്തിയത് ആദിവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. രാവിലെ കോട്ടൂരിലെ ചന്തയിലത്തെി അത്യാവശ്യസാധനങ്ങളും വാങ്ങി ഊരുകളിലേക്ക് മടങ്ങേണ്ടവര്‍ ഗതികേടിലായി. ഇവര്‍ വൈകീട്ട് 4.30വരെ കാത്തിരിക്കണം. കൂടാതെ, ഉച്ച സര്‍വിസിനോട് ചേര്‍ന്നുള്ള ബസ് ഇല്ലാതായതോടെ വൈകീട്ട് 5.30ഓടെ കോട്ടൂരിലത്തെി വനത്തിലെ വിവിധ സെറ്റില്‍മെന്‍റുകളിലേക്ക് പോകേണ്ട വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും പെരുവഴിയിലായി. പലരും കോട്ടൂരിലത്തെിയശേഷം ബന്ധുക്കളെ വരുത്തി ബൈക്കിലോ ഓട്ടോ പിടിച്ചോ പോകേണ്ട ഗതികേടിലാണ്. 2008ല്‍ ജി. കാര്‍ത്തികേയന്‍ എം.എല്‍.എയുടെ ശ്രമഫലമായി ലാഭനഷ്ട കണക്ക് പരിഗണിക്കാതെ കെ.എസ്.ആര്‍.ടി.സി തുടങ്ങിയ സര്‍വിസ് ആണ് വെട്ടിച്ചുരുക്കിയത്. ഉച്ചക്ക് 12.30ന്‍െറയും വൈകീട്ട് 5.45ന്‍െറയും സര്‍വിസുകള്‍ വീണ്ടും തുടങ്ങിയില്ളെങ്കില്‍ ശക്തമായ സമരത്തിനൊരുങ്ങുകയാണ് ആദിവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.