അവയവദാനം ചെയ്ത ധനുഷ് മോഹന്‍െറയും ടീനാ തങ്കന്‍െറയും മാതാപിതാക്കളെ ആദരിച്ചു

തിരുവനന്തപുരം: മസ്തിഷ്കമരണത്തിലൂടെ അവയവദാനം ചെയ്ത നെയ്യാറ്റിന്‍കര പാറശ്ശാല പരശുവയ്ക്കല്‍ മലഞ്ചുറ്റ് പുത്തന്‍വീട്ടില്‍ ധനുഷ്മോഹന്‍െറയും(18) നെയ്യാറ്റിന്‍കര ചായ്ക്കോട്ടുകോണം ടീനാ തങ്കന്‍െറയും(19) മാതാപിതാക്കളെ ആദരിച്ചു. നെയ്യാറ്റിന്‍കര മണിവിള വിശുദ്ധ സ്നാപക യോഹന്നാന്‍ ദൈവാലയ ശതാബ്ദി ആഘോഷത്തിന്‍െറ ഭാഗമായാണ് ഇവരെ ആദരിച്ചത്. ഇടവകാംഗങ്ങളുടെ അവയവദാനസമ്മതപത്രം ഡി.ജി.പി ലോക്നാഥ് ബെഹ്റ മൃതസഞ്ജീവനി നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന് കൈമാറി. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, എം. വിന്‍സെന്‍റ് എം.എല്‍.എ, കെ.ആര്‍.എല്‍.സി.സി. രൂപത സെക്രട്ടറി തോമസ് കെ. സ്റ്റീഫന്‍, അഡ്വ. ബെന്‍ഡാര്‍വിന്‍, വണ്ടിത്തടം പത്രോസ്, ഇടവക വികാരി ഫാ. ഷൈജുദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആഘോഷതിരുനാള്‍ ദിവ്യബലി മോണ്‍. റൂഫസ് പയസ്ലീന്‍െറ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. ഫാ. ഗ്രിഗറി ആര്‍. ബി. വചനസന്ദേശം നല്‍കി. വൈകീട്ട് നടന്ന ആഘോഷതിരുനാള്‍ സമാപനദിവ്യബലിക്ക് ഫാ. അനില്‍കുമാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. റോബര്‍ട്ട് വിന്‍സെന്‍റ് വചനസന്ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.