കയ്പമംഗലത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

കയ്പമംഗലം: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. പഞ്ചായത്ത് പ്രസിഡന്‍റ് എകാധിപത്യ രീതിയില്‍ ആസൂത്രണ സമിതിയംഗങ്ങളെ നിശ്ചയിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. പഞ്ചായത്തംഗങ്ങളായ സുരേഷ് കൊച്ചുവീട്ടില്‍, പി.ടി. രാമചന്ദ്രന്‍, സി.എസ്. സുധീഷ്, ഷാജിത ഇക്ബാല്‍ എന്നിവരാണ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോന്നത്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണസമിതി യോഗത്തില്‍ അജണ്ടവെക്കാതെയും തീരുമാനമെടുക്കാതെയുമാണ് പഞ്ചായത്ത് പ്രസിഡന്‍റ് ആസൂത്രണ സമിതിയംഗങ്ങളെ നിശ്ചയിച്ചത്. ഇതിനെതിരെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും വകുപ്പുമന്ത്രിക്കും ഓംബുഡ്സ്മാനും പരാതി നല്‍കുമെന്നും പഞ്ചായത്തംഗം സുരേഷ് കൊച്ചുവീട്ടില്‍ പറഞ്ഞു. വികസന ഫണ്ടിന്‍െറ ഒമ്പത് ശതമാനം മാത്രമാണ് ചെലവഴിക്കപ്പെട്ടിട്ടുള്ളതെന്നും പഞ്ചായത്തംഗങ്ങള്‍ ആരോപിച്ചു. അതേസമയം, ആസൂത്രണ സമിതിയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അതിന് സാധിക്കില്ളെന്നും പറഞ്ഞതോടെ ഇവര്‍ ഇറങ്ങിപ്പോവുകയായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. സുരേഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.