മനുഷ്യരില്‍ മനുഷ്യത്വമാണ് ഉണ്ടാകേണ്ടത് –ഗോപിനാഥ് മുതുകാട്

കൊടുങ്ങല്ലൂര്‍: മനുഷ്യരില്‍ അമാനുഷ ശക്തി ഉണ്ടാകുന്നില്ളെന്നും മനുഷ്യരില്‍ മനുഷ്യത്വമാണ് ഉണ്ടാകേണ്ടതെന്നും കാലം അതാണ് നമ്മോട് ആവശ്യപ്പെടുന്നതെന്നും മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. പി.വെമ്പല്ലൂര്‍ എം.ഇ.എസ് കോളജില്‍ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജ് സെക്രട്ടറി കെ.എം.അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ പി.എച്ച്. മുഹമ്മദ്, കെ.കെ. കുഞ്ഞിമൊയ്തീന്‍, പ്രഫ. കെ.എ. അബ്ദുല്‍ വഹാബ്, വി.എം. ഷൈന്‍, കെ.എം. മുഹമ്മദ് നവാസ്, പി.കെ. മുഹമ്മദ് ഷെമീര്‍, മുഷ്ത്താഖ് മൊയ്തീന്‍, ഡോ. കെ.പി. സുമേധന്‍, ഡോ. കെ.കെ. നസീര്‍, ഇ.എം. മുഹമ്മദ് അരീജ്, അര്‍പ്പിത, സൗരത്ത്, ബി. ഫയാസ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ അജിംസ് പി. മുഹമ്മദ് സ്വാഗതവും പി.എച്ച്. സിയാവുദ്ദീന്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.