തൃപ്രയാര്‍: എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് വിദ്യാര്‍ഥി സംഘര്‍ഷത്തിന് അയവ്. അടച്ചിട്ട ശ്രീരാമ ഗവ. പോളിടെക്നിക് കോളജില്‍ ചൊവ്വാഴ്ച മുതല്‍ പഠിപ്പ് തുടരും. തിങ്കളാഴ്ച കോളജില്‍ നടന്ന സര്‍വകക്ഷി യോഗമാണ് ക്ളാസ് തുടരാന്‍ തീരുമാനിച്ചത്. എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം തുടങ്ങിയിട്ട് ഒരാഴ്ചയായി. കാമ്പസിനകത്തെ ചെറിയ തര്‍ക്കം ശക്തിപ്രാപിച്ച് ഒടുവില്‍ തെരുവിലേക്ക് വ്യാപിക്കുകയായിരുന്നു. ഇരു സംഘടനയിലെയും വിദ്യാര്‍ഥികളുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കും. ഇനിയൊരു വിദ്യാര്‍ഥിയും സംഘര്‍ഷത്തിന്‍െറ ഭാഗമാകില്ളെന്നും യോഗത്തില്‍ തീരുമാനമുണ്ടായി. ബി.ജെ.പി, എ.ബി.വി.പി സംഘടനകള്‍ ഒഴികെ ഒട്ടുമിക്ക പാര്‍ട്ടി നേതാക്കളും വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളും പൊലീസും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു. ലോ അക്കാദമി സമരത്തില്‍നിന്ന് എസ്.എഫ്.ഐ പിന്മാറുകയും എ.ഐ.എസ്.എഫ് തുടരുകയും ചെയ്ത സാഹചര്യത്തിലാണ് ഇരുകൂട്ടര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.