തിരുവനന്തപുരം: ക്ഷേമസ്ഥാപനങ്ങളിലെ കുട്ടികളുടെ കായികമികവ് പരിശോധിച്ച് പ്രതിഭകളെ കണ്ടത്തെി പരിശീലിപ്പിക്കുന്നതിനുള്ള ദിശപദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. സാമൂഹികനീതി വകുപ്പ് തിരുവനന്തപുരം ജില്ലയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്‍ററില്‍ സംഘടിപ്പിച്ച അനാഥാലയങ്ങളുടെയും ധര്‍മസ്ഥാപനങ്ങളുടെയും ജില്ലതല കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികളിലെ കായികവാസനകള്‍ക്കൊപ്പം കലാപരമായ കഴിവുകളും വളര്‍ത്തിയെടുക്കണം. അഗതികളായ കുട്ടികളിലെ ഇത്തരം കഴിവുകള്‍ കണ്ടത്തെുന്നതിനും പരിപോഷിപ്പിക്കുന്നതിനും സര്‍ക്കാര്‍ നേരിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധസംഘടനകള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള നടപടികളും സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ്, ജില്ല ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീകുമാരി, അഡ്വ. വി.ഇ. വര്‍ഗീസ്, ഫാ. ജോര്‍ജ് ജോഷ്വ, ഷറഫുദ്ദീന്‍ മൗലവി, സാമൂഹികനീതി വകുപ്പ് റീജനല്‍ അസി. ഡയറക്ടര്‍ ലീല, അസി.ഡയറക്ടര്‍ സുന്ദരി, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെംബര്‍ സെക്രട്ടറി അഡ്വ. എസ്. സിന്ധു, നടന്‍ കിഷോര്‍ സത്യ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.