വഴി കെട്ടിയടച്ചെന്നാരോപിച്ച് പുല്ലുവിളയില്‍ റോഡ് ഉപരോധം

കാഞ്ഞിരംകുളം: വഴി കെട്ടിയടച്ചെന്നാരോപിച്ച് പുല്ലുവിളയില്‍ റോഡ് ഉപരോധം. തിരക്കേറിയ വിഴിഞ്ഞം-പൂവാര്‍ റോഡ് ഉപരോധിച്ചതിനെതുടര്‍ന്ന് രണ്ടുമണിക്കൂറോളം ഗതാഗതം വഴി തിരിച്ചുവിട്ടു. പിന്നീട് കെട്ടിയടച്ച വഴി പൊലീസിന്‍െറ സാന്നിധ്യത്തില്‍ തുറന്നതിനെതുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. പുല്ലുവിള പെട്രോള്‍ പമ്പിന് സമീപത്തുള്ള മുപ്പതോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണ് സ്വകാര്യവ്യക്തി ഗ്രില്‍ സ്ഥാപിച്ച് കെട്ടിയടച്ചത്. മൂന്നിടത്തു ഗ്രില്‍ സ്ഥാപിച്ച് വഴിയടച്ചിരുന്നു. പ്രകോപിതരായ നാട്ടുകാര്‍ കരുങ്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ജി. ഹെസ്റ്റിന്‍െറ നേതൃത്വത്തിലത്തെി ഗ്രില്‍ പൊളിച്ചുമാറ്റി വഴി തുറന്നു. പൊലീസ് എത്തിയെങ്കിലും രോഷാകുലരായ ജനത്തിനുമുന്നില്‍ സംയമനം പാലിച്ചു. തീരദേശവാസികള്‍ ആശുപത്രിയിലും വിദ്യാര്‍ഥികള്‍ സ്കൂളിലും പോകാന്‍ ഉപയോഗിച്ചിരുന്ന വഴിയാണത്രേ അടച്ചത്. ശനിയാഴ്ച വൈകീട്ട് സ്കൂളില്‍നിന്ന് മടങ്ങിയത്തെിയ വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ വഴി കൊട്ടിയടക്കപ്പെട്ടതോടെയാണു വിവരം അറിയുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ വന്‍ ജനക്കൂട്ടം റോഡ് ഉപരോധവുമായി രംഗത്തത്തെി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചു. വഴിയടച്ചവര്‍ ഗുണ്ടകളുമായാണ് എത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇനിയും വഴി അടയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു. സംഘര്‍ഷസാധ്യത പരിഗണിച്ച് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. വിഴിഞ്ഞം ഭാഗത്തുനിന്നത്തെിയ വാഹനങ്ങള്‍ പുല്ലുവിളയില്‍നിന്നും ചാവടി, കാഞ്ഞിരംകുളം ഭാഗത്തേക്കും പൂവാറില്‍ നിന്നുള്ള വാഹനങ്ങള്‍ പുതിയതുറയില്‍നിന്നും വഴിതിരിച്ചുവിട്ടു. ഉപരോധം തുടങ്ങിയ സമയത്ത് പിടിച്ചിട്ട ബസുകളിലെ യാത്രക്കാര്‍ മണിക്കൂറുകള്‍ക്കൊടുവിലാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. പഞ്ചായത്ത് പ്രസിഡന്‍റിനുപുറമെ അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.