തിരുവനന്തപുരം: ഗുരുധര്‍മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദിന്‍െറ നേതൃത്വത്തില്‍ ഗുരുഭക്തരുടെ സംഘം ശിവഗിരിയില്‍നിന്ന് അമേരിക്കയിലേക്ക് ഗുരുസ്മൃതി യാത്ര നടത്തും. ജാതിയുടെയും മതത്തിന്‍െറയും ദൈവത്തിന്‍െറയും പേരില്‍ നടക്കുന്ന സംഘര്‍ഷം ഇല്ലാതാക്കാന്‍ പ്രധാന ദേവാലയം വിദ്യാലയമായിരിക്കണമെന്ന ഗുരുസന്ദേശം പ്രചരിപ്പിക്കുകയാണ് യാത്രയുടെ ദൗത്യമെന്ന് അദ്ദേഹം അറിയിച്ചു. ഏകലോക സമീക്ഷ വിഭാവനം ചെയ്യുന്ന ഗുരുവിന്‍െറ അരുവിപ്പുറം സന്ദേശവും ജാതിയില്ലാ വിളംബരവും സര്‍വമത സമന്വയദര്‍ശനവും അതിന്‍െറ സാമൂഹിക ദാര്‍ശനിക പ്രസക്തിയും ഐക്യരാഷ്ട്രസംഘടനക്ക് സമര്‍പ്പിക്കും. 13 ദിവസം നീളുന്ന യാത്ര ഒക്ടോബറിലാണ് നടക്കുക. അമേരിക്കയിലെ ശ്രീനാരായണ അസോസിയേഷന്‍, ശ്രീനാരായണ കള്‍ചറല്‍ മിഷന്‍, അരിസോണയിലെ ഗുരുധര്‍മ പ്രചാരണ സഭ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ദിവസവും സാധനാപഠന സത്സംഗങ്ങളും ചര്‍ച്ചാസമ്മേളനങ്ങളും നടക്കും. യാത്രാസംഘത്തില്‍ പങ്കെടുക്കുന്നവര്‍ 9446170389, 9061812819 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഗുരുപ്രസാദ് സ്വാമികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.