വിതരണത്തിന് കൊണ്ടുപോയ റേഷനരി സ്വകാര്യ ഗോഡൗണില്‍നിന്ന് പിടികൂടി

പാറശ്ശാല: ടിപ്പര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 268 ചാക്ക് റേഷനരി പൊലീസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമരവിള അകരത്തവിള സ്വദേശി രതീഷിനെയാണ് (29) പിടികൂടിയത്. കഴിഞ്ഞദിവസം രാവിലെ അമരവിള സര്‍ക്കാര്‍ മൊത്തവിതരണ കേന്ദ്രത്തില്‍ നിന്ന് വിതരണത്തിനായി റേഷന്‍കടകളിലേക്ക് കൊണ്ടുപോകുന്നെന്ന വ്യാജേന കടത്തിയ അരിയാണ് പിടികൂടിയത്. അരിമൊത്തവ്യാപാരികള്‍ക്ക് മറിച്ച് വില്‍ക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് പൊലീസ് വാഹനങ്ങളെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. KL-19-1479 ടിപ്പര്‍ ലോറി ഗോഡൗണില്‍ നിന്ന് അരി കയറ്റിയ ശേഷം ഇടിച്ചക്കപ്ളാമൂടിന് സമീപം ഒരു സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ കയറ്റിയിടുകയായിരുന്നു. സ്ഥലത്തത്തെിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ലോറിയും 268 ചാക്ക് റേഷനരിയും ഗോതമ്പും കണ്ടത്തെിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വാഹനത്തിലുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തപ്പോള്‍ റേഷനരി ത്രീസ്റ്റാര്‍ എന്ന് മുദ്ര പതിച്ച പുതിയ ചാക്കുകളില്‍ നിറച്ച് പാലക്കാട്ടെ രഹസ്യഗോഡൗണിലേക്ക് മാറ്റാനുള്ളതാണെന്ന് സമ്മതിച്ചു. അവിടെ എത്തിച്ച് കഴുകിയശേഷം പുതിയ ബ്രാന്‍ഡിന്‍െറ പേരില്‍ കിലോക്ക് 40-45 രൂപക്ക് അഞ്ച്, 10, 20 കിലോ അളവുകളില്‍ മറിച്ച്വില്‍പന നടത്താറുണ്ട് എന്ന് സമ്മതിച്ചതായും പൊലീസ് പറഞ്ഞു.അതേസമയം, ഇത്തരത്തിലുള്ള നിരവധിസംഘങ്ങളും അതിര്‍ത്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ലഭിക്കുന്ന റേഷനരി വന്‍തോതിലാണ് കേരളത്തിലെ ചില ഗോഡൗണുകളില്‍ എത്തുന്നത്. റേഷനരി ചില്ലറയായി വാങ്ങി ശേഖരിക്കുന്ന നിരവധി കേന്ദ്രങ്ങള്‍ പാറശ്ശാലയിലും ഇഞ്ചിവിളയിലും പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്ന് വാങ്ങുന്ന റേഷനരിയും പ്രത്യേക പേര് നല്‍കി ചാക്കുകളിലാക്കി പാലക്കാട് എത്തിച്ച് കളറും കെമിക്കലും ചേര്‍ത്ത് വന്‍ വിലയ്ക്ക് വില്‍ക്കുന്നതും പതിവാണ്. പാറശ്ശാല സി.ഐ സന്തോഷ്കുമാര്‍, എസ്.ഐ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റേഷനരി പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.