വെള്ളക്കെട്ട് ഒഴിയാതെ വട്ടമൺ-^തഴമേൽ റോഡ്​

വെള്ളക്കെട്ട് ഒഴിയാതെ വട്ടമൺ--തഴമേൽ റോഡ് അഞ്ചൽ: അഞ്ചൽ പഞ്ചായത്തിലെ വട്ടമൺ- തഴമേൽ റോഡിലെ വെള്ളക്കെട്ട് നീക്കി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. തഴമേൽ ഭാഗത്ത് നിന്ന് ഒലിച്ചിറങ്ങുന്ന മഴവെള്ളമാണ് റോഡിൽ കെട്ടി നിൽക്കുന്നത്. ചന്തമുക്കിൽനിന്ന് തഴമേൽ-കുട്ടങ്കര പ്രദേശത്തേക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണിത്. രണ്ടടിയോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക-മുച്ചക്ര വാഹനങ്ങൾക്ക് ഇതുവഴി പോകാൻ കഴിയില്ല. പഞ്ചായത്തധികൃതരെ പലതവണ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.