കൊല്ലം: കേരളത്തിെൻറ സാംസ്കാരിക ബോധത്തിനും നവോത്ഥാനത്തിനും തിരികൊളുത്തിയ മഹാനാണ് അയ്യങ്കാളിയെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ. അയ്യങ്കാളി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അവർ. എസ്. വിപിനചന്ദ്രൻ, സൂരജ് രവി, ജി. ജയപ്രകാശ്, പ്രസാദ് നാണപ്പൻ, ആർ. രാജ്മോഹൻ, ആർ. രമണൻ, ജോൺസൺ, ശശിധരൻപിള്ള, മംഗലത്ത് രാഘവൻനായർ തുടങ്ങിയവർ സംസാരിച്ചു. ഓണാഘോഷവും ഭക്ഷണ കിറ്റ് വിതരണവും കൊട്ടാരക്കര: കുളക്കട ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് കെയര്‍ രോഗികളുടെയും കുടുംബാഗങ്ങളുടെയും ഓണാഘോഷവും സൗജന്യ ഭക്ഷണ കിറ്റ് വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. സരസ്വതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു. എസ്. രഞ്ജിത്, ആര്‍. രശ്മി, ഡോ. നിഷ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.