ആറ്റിങ്ങൽ: പനവേലിപ്പറമ്പ് ആയുർവേദ ആശുപത്രിക്ക് സമീപം മീനാക്ഷിഹൗസിൽ ശിവദാസനെ (-75) വാമനപുരം ആറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് പനവേലിപ്പറമ്പ് കടവിന് സമീപം മൃതദേഹം കണ്ടത്. ആറ്റിങ്ങൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ ആറ്റിൽപ്പെട്ടുപോയതാകാമെന്നാണ് പ്രാഥമികനിഗമനം. ദേവകി ആറ്റിങ്ങൽ: അയിലം ഉയർന്നമല വീട്ടിൽ പരേതനായ കെ. രാമൻകുട്ടിയുടെ ഭാര്യ കെ. ദേവകി(86) നിര്യാതയായി. മക്കൾ: ബേബി, വിക്രമൻ, ഭദ്രൻ, രമാദേവി, രമണി. പരേതനായ രത്നാകരൻ. മരുമക്കൾ: പ്രേമള, രമണൻ, ജയദേവി പരേതനായ വിദ്യാധരൻ. മരണാനന്തര ചടങ്ങ് സെപ്റ്റംബർ 10ന് രാവിലെ എട്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.