മത്സ്യമേഖല: നിയന്ത്രണങ്ങൾ തദ്ദേശീയർക്ക്​ മാത്രം; വിദേശ കപ്പലുകൾ കൊയ്​ത്ത്​ തുടരും

കൊല്ലം: മത്സ്യ ഉൽപാദനം വർധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന 'കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബിൽ' നടപ്പാവുേമ്പാഴും ഇൗ മേഖലയിലെ പ്രധാന പ്രശ്നത്തിന് പരിഹാരം അകലെ. വിദേശ കപ്പലുകളുടെ വൻതോതിലുള്ള മീൻപിടിത്തമാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. കേരള നിയമം ബാധകമല്ലാത്ത ഭാഗത്ത് വിദേശ കപ്പലുകൾ നടത്തുന്ന മത്സ്യബന്ധനം തടയാൻ കഴിയില്ല. കേന്ദ്ര സർക്കാറിന് മാത്രമാണ് ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടാനാവുക. 12 നോട്ടിക്കൽ മൈൽവരെയുള്ള കടലാണ് സംസ്ഥാനത്തി​െൻറ അധികാര പരിധിയിലുള്ളത്. ഇതിനപ്പുറം വിദേശ കപ്പലുകളും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വൻകിട ബോട്ടുകളും മത്സ്യബന്ധനത്തിൽ സജീവമാണ്. 200 നോട്ടിക്കൽ മൈൽവരെയുള്ള സമുദ്രത്തി​െൻറ അധികാരപരിധിയുള്ള കേന്ദ്ര സർക്കാർ വിദേശ കപ്പലുകളുടെ മത്സ്യബന്ധനത്തിന് അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. 15കിേലാമീറ്റർ ദൂരം വരെയുള്ള മത്സ്യത്തെ ഒന്നാകെ പിടിക്കാനാവുന്ന വിധം ആധുനിക സംവിധാനങ്ങളും സംസ്കരണയൂനിറ്റുമൊക്കെയുള്ളവയാണ് മിക്ക വിദേശ കപ്പലുകളും. കേരളത്തിൽ പുതിയ നിയമം നടപ്പാക്കുന്നതിനുമുമ്പ് മറ്റ് സംസ്ഥാനങ്ങളുമായി ആലോചിച്ച് നയരൂപവത്കരണം നടത്തേണ്ടതായിരുെന്നന്ന ആവശ്യവും ഇൗ മേഖലയിൽ പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. മത്സ്യമേഖലയിലെ സംഘടനകളുമായിപോലും വേണ്ടവിധം ചർച്ച നടത്തി അഭിപ്രായ സമാഹരണം നടത്താൻ ബന്ധപ്പെട്ടവർ തയാറായില്ലെന്ന് നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ 'മാധ്യമ'ത്തോടു പറഞ്ഞു. ഉദ്യോഗസ്ഥരെ മാത്രം വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് ഇക്കാര്യത്തിലുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദേശ കപ്പലുകളെ നിയന്ത്രിക്കാനുള്ള ഇടപെടലാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി സ്വീകരിക്കേണ്ടതെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡൻറ് പി.പി. േജാണും പ്രതികരിച്ചു. കേരളത്തിലെ ബോട്ടുകൾക്ക് നിയന്ത്രണം കൊണ്ടുവന്നതിലൂടെ മാത്രം മത്സ്യമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മത്സ്യമേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സർക്കാറിന് സാധ്യമാവുന്ന പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ഫിഷറീസ് വകുപ്പു വൃത്തങ്ങൾ പറയുന്നു. അതിനിടെ 12 നോട്ടിക്കൽ മൈൽവരെ ഭാഗത്ത് മത്സ്യലഭ്യതകുറയുന്ന സാഹചര്യത്തിൽ കേരളതീരത്തുനിന്നുള്ള നൗകകൾ ഇൗ പരിധികടന്നും മീൻപിടിത്തത്തിന് പോകുന്നത് വർധിച്ചിട്ടുണ്ട്. വിദേശ കപ്പലുകളെ നിയന്ത്രിച്ച് ആഴക്കടൽ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും അവസരമൊരുക്കണമെന്ന ആവശ്യം മേഖലയിൽ ശക്തമാണ്. കേന്ദ്രസര്‍ക്കാര്‍ മുമ്പ് നിയോഗിച്ച സുദര്‍ശന്‍ കമ്മിറ്റിയും മുരാരി കമ്മിറ്റിയും ആഴക്കടലിൽ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന അഭിപ്രായം മുന്നോട്ടുെവച്ചിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ പരമ്പരാഗതമായി തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം നല്‍കി മത്സ്യബന്ധന കപ്പലുകള്‍ വാങ്ങുന്നതിനും മറ്റും അവസരമൊരുക്കുകയാണ് പ്രായോഗികമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.