കൊട്ടാരക്കര: പെരുംകുളം കൈരളി കലാ സാംസ്കാരിക സമിതിയുടെ സെപ്റ്റംബർ മൂന്നു വരെ നടക്കും. കാർഷിക ഉൽപന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും വിൽപനയും അമ്യൂസ്മെൻറ് പാർക്ക്, കലാ പരിപാടികൾ എന്നിവ നടക്കും. 27ന് വൈകീട്ട് അഞ്ചിന് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് എൻ. രാജേഷ് കുമാർ അധ്യക്ഷത വഹിക്കും. പി. ഐഷാപോറ്റി എം.എൽ.എ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. ഏഴിന് നാടകം 'വെയിൽ'. 28ന് വൈകീട്ട് ആറിന് കേന്ദ്ര സംഗീതനാടക പുരസ്കാരം നേടിയ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനെ ആദരിക്കും. 6.30ന് ലവണാസുരവധം കഥകളി, രാത്രി എട്ടിന് രാഗസുധ. 29ന് വൈകീട്ട് ആറിന് കവിയരങ്ങ് നടക്കും. രാത്രി എട്ടിന് ഗാനമേള. 30ന് വൈകീട്ട് ആറിന് സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ് ജിയുടെ വരയരങ്ങ്, രാത്രി എട്ടിന് മാജിക് ഷോ. 31ന് വൈകീട്ട് അഞ്ചിന് തായമ്പക, 6.30ന് കളരിപ്പയറ്റ്, രാത്രി 8.30ന് കലോത്സവ പ്രതിഭകളുടെ കലാപരിപാടികൾ. സെപ്റ്റംബർ ഒന്നിന് വൈകീട്ട് ആറിന് നൃത്തസന്ധ്യ, രാത്രി എട്ടിന് നാടൻ പാട്ട്. രണ്ടിന് വൈകീട്ട് ആറിന് നാടൻപാട്ട്, ചെമ്പകത്തേര്, രാത്രി എട്ടിന് നാടകം 'നോക്കുകുത്തി'. മൂന്നിന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം മുൻ മന്ത്രി ആർ. ബാലകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യും. തുടർന്ന് കരടികളിയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.