കല്ലമ്പലം: നാവായിക്കുളം, ഇടമൺ നില, മുക്കട മേഖലകളിൽ മോഷണം വ്യാപകം. കടകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കവർച്ചകളും കവർച്ചശ്രമങ്ങളും നടക്കുന്നതിനാൽ ജനം പൊറുതിമുട്ടി. ഓണക്കാലമായതോടെ കടംവാങ്ങിയും പണയംവെച്ചും സാധനങ്ങൾ വാങ്ങി കടനിറക്കുന്ന കച്ചവടക്കാർ രാത്രി വീട്ടിൽ പോയിട്ട് എത്തുമ്പോൾ സാധനങ്ങൾ മോഷണംപോയ നിലയിലാകും. കഴിഞ്ഞദിവസം ഇടമൺ നില ജങ്ഷനുസമീപം അബ്ദുൽ ലത്തീഫിെൻറ ബേക്കറിയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ, ആയിരത്തിലധികം രൂപ, മറ്റ് ബേക്കറി സാധനങ്ങൾ എന്നിവ കവർന്നു. നാവായിക്കുളത്തെ മറ്റൊരു കടയിലും മോഷണശ്രമം നടന്നിരുന്നു. വാതിൽ കുത്തിപ്പൊളിക്കുന്ന ശബ്ദംകേട്ട് കടയുടെ പിറകിൽ താമസിക്കുന്ന ഉടമ ബഹളംവെച്ചതിനാൽ മോഷ്ടാക്കൾ കടന്നുകളഞ്ഞു. മേഖലയിൽ പലയിടത്തും കാർഷികവിളകളും വ്യാപകമായി മോഷണം നടക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.