ബാർബർ-ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങൾ വ്യാഴാഴ്ച തുറക്കില്ല കൊല്ലം: സംസ്ഥാന ബാർബർ-ബ്യൂട്ടീഷ്യൻ അസോസിയേഷൻ നേതൃത്വത്തിൽ വ്യാഴാഴ്ച സെക്രേട്ടറിയറ്റ് മാർച്ച് നടത്തുന്നതിനാൽ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പ്രവർത്തനം മുടങ്ങിയ ബാർബർ-ബ്യൂട്ടീഷ്യൻ തൊഴിലാളി ക്ഷേമ പദ്ധതി പുനഃസ്ഥാപിക്കുക, മുടങ്ങിയ പെൻഷൻ തുക അനുവദിക്കുക, പുതുതായി സംഘടിപ്പിക്കുന്ന ക്ഷേമനിധി ബോർഡിൽ ബാർബർ പ്രതിനിധിയെ ഉൾപ്പെടുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തുന്നത്. എം.എച്ച്. ഷാരിയർ യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ചെയർമാൻ കൊല്ലം: യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് (മീറ്റർ കമ്പനി) ചെയർമാനായി എം.എച്ച്. ഷാരിയറെ നിയമിച്ചു. സി.എം.പി സംസ്ഥാന സെക്രട്ടറിയാണ്. കൊല്ലം ജില്ല സഹകരണ ബാങ്ക് പ്രസിഡൻറ്, കോഒാപറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ, സംസ്ഥാന സഹകരണ ബാങ്ക് എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.