പറവൂരിൽ ആർ.എസ്​.എസ്​^പൊലീസ്​ കൂട്ടായ്​മ ^ജമാഅത്ത്​ ​െഫഡറേഷൻ

പറവൂരിൽ ആർ.എസ്.എസ്-പൊലീസ് കൂട്ടായ്മ -ജമാഅത്ത് െഫഡറേഷൻ കൊല്ലം: മതവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രവർത്തനം നടത്തിയെന്ന ആർ.എസ്.എസി​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ പറവൂരിൽ യുവാക്കളെ ക്രൂരമായി മർദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്ത പൊലീസ് നടപടിയിൽ ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന നേതൃസംഗമം പ്രതിഷേധിച്ചു. പറവൂരിൽ കണ്ടത് ആർ.എസ്.എസ്-പൊലീസ് കൂട്ടായ്മയാണെന്ന് യോഗം കുറ്റപ്പെടുത്തി. സംഘ്പരിവാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അരുതായ്മകളിൽ മൃദുസമീപനം സ്വീകരിക്കുകയും സമാധാനപരമായി ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ മതപ്രചാരണം നടത്തുന്നവരോട് പക്ഷപാതപരമായി പെരുമാറുകയും ചെയ്യുന്ന പൊലീസ് നയത്തിൽ സംഗമം അമർഷം രേഖപ്പെടുത്തി. ഇൗ രീതി ഇടതുപക്ഷ സർക്കാറി​െൻറ നയത്തെ അപകീർത്തിപ്പെടുത്തുമെന്ന് സംഗമം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്, സീനിയർ വൈസ് പ്രസിഡൻറ് എം.എ. സമദ്, സംസ്ഥാന സെക്രട്ടറി എം.എ. അസീസ്, ജംഇയ്യതുൽ ഉലമ സെക്രട്ടറി തേവലക്കര അലിയാരുകുഞ്ഞ് മൗലവി, സംസ്ഥാന സമിതി അംഗം പുനലൂർ കെ.എ. റഷീദ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.