കിളിമാനൂർ: ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച പഞ്ചായത്തുതല കേരളോത്സവം സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. സിനി അധ്യക്ഷതവഹിച്ചു. യുവജനക്ഷേമബോർഡ് പഞ്ചായത്തുതല കോഒാഡിനേറ്റർ അനീഷ് സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ എൽ. ബിന്ദു (വികസകാര്യം), എസ്. ലിസി (ക്ഷേമകാര്യം), എസ്. അനിത, എൻ. ലുപിത, എസ്. ഷാജുമോൾ എന്നിവർ സംസാരിച്ചു. കേരളോത്സവം ഒാവറോൾ ചാമ്പ്യൻഷിപ് സംസ്കൃതി തകരപ്പറമ്പ് കരസ്ഥമാക്കി. യോഗത്തിൽ സൂപ്രണ്ട് സുദർശനൻ നന്ദി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷം തിരുവനന്തപുരം: കായ്പാടി ജോയൻറ് ഫാമിങ് കോഒാപറേറ്റിവ് സൊസൈറ്റി ഒാഫിസ് അങ്കണത്തിൽ സംഘടിപ്പിച്ച 71ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ പ്രസിഡൻറ് നൗഷാദ് കായ്പാടി ഉദ്ഘാടനം ചെയ്തു. ബോർഡംഗം മിനീഷ് തങ്കച്ചി, സലാഹുദ്ദീൻ, ഹക്കീംജി, വൈസ് പ്രസിഡൻറ് ജോൺ.ജി കൊട്ടറ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.