പി.എസ്​.സിയിൽ പുതിയ ഏഴ് അംഗങ്ങൾ ചുമതലയേറ്റു

തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷൻ അംഗങ്ങളായി ഏഴുപേർ കൂടി ചുമതലയേറ്റു. ജി. രാജേന്ദ്രൻ, ഡോ. കെ.പി. സജിലാൽ, ഡോ. ഡി. രാജൻ, ടി.ആർ. അനിൽകുമാർ, മുഹമ്മദ് മുസ്തഫ കടമ്പോട്ട്, പി.എച്ച്. മുഹമ്മദ് ഇസ്മയിൽ, റോഷൻ റോയ് മാത്യു എന്നിവരാണ് സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റത്. കഴക്കൂട്ടം റീജനൽ വൊക്കേഷനൽ ട്രെയ്നിങ് സ​െൻററിലെ ഒാഫിസറായ പി.കെ. വിജയകുമാർ ചുമതലയേൽക്കാൻ എത്തിയില്ല. ഇദ്ദേഹത്തിന് വിടുതൽ ലഭിക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയാവാത്തതിനാലാണിത്. വിടുതൽ ലഭിച്ചശേഷം ഇദ്ദേഹത്തിന് മാത്രമായി സത്യപ്രതിജ്ഞ ചടങ്ങ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. പി.എസ്.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ. എം.കെ. സക്കീർ സത്യവാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറി സാജു ജോർജ് പുതിയ അംഗങ്ങളെ നിയമിച്ചുള്ള സർക്കാർ ഉത്തരവ് വായിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.