കിളിമാനൂർ: പോങ്ങനാടുനിന്ന് കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡ് പൊട്ടിത്തകർന്നു. മഴപെയ്ത് റോഡിൽ വെള്ളക്കെട്ടായതോടെ കാൽനടപോലും അസാധ്യമായിട്ടും പഞ്ചായത്തിെൻറ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ലെന്ന് നാട്ടുകാർ. കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകളിൽ ഏറ്റവും പ്രധാനപ്പെട്ട മലയാമഠം -ദേവേശ്വരം ചെങ്കിക്കുന്ന് റോഡാണ് കാൽനടക്കുപോലും കഴിയാത്തവിധം തകർന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കമ്യൂണിറ്റി ഹെൽത്ത് സെൻററായ കേശവപുരം സി.എച്ച്.സിയിലേക്കുള്ള പ്രധാന റോഡുകൂടിയാണിത്. ദേവേശ്വരം ക്ഷേത്രപരിസരം മുതൽ കണ്ണയംകോട് വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗം പൂർണമായും തകർന്ന നിലയിലാണ്. ക്ഷേത്രപരിസരത്തുനിന്ന് 100 മീറ്റർ മാറി റോഡിൽ രൂപപ്പെട്ട വലിയ ഗർത്തങ്ങളിൽ മഴവെള്ളം കെട്ടിനിന്ന് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പള്ളിക്കൽ, മടവൂർ, കിളിമാനൂർ പഞ്ചായത്ത് നിവാസികൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ആറ്റിങ്ങൽ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴി കൂടിയാണിത്. അടുത്തകാലത്ത് ചെങ്കിക്കുന്ന് മുതൽ കണ്ണയംകോട് വരെയുള്ള ഭാഗത്ത് ടാർ ചെയ്തതൊഴിച്ചാൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ റോഡിൽ അറ്റകുറ്റപ്പണി പോലും ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.