തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഓക്സിജൻ നിഷേധിക്കപ്പെട്ടതിലൂടെ പിടഞ്ഞുമരിച്ച കുഞ്ഞുങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മാനവീയം വീഥിയിൽ നടന്നു. ലളിതകല അക്കാദമി, മാനവീയം തെരുവിടം കൾചർ കലക്റ്റീവ്, അക്ഷരം ഒാൺലൈൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന കൂട്ടായ്മ 'ഗോരഖ്പുർ' പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. വി.എൻ. മുരളി ഉദ്ഘാടനം ചെയ്തു. നേമം പുഷ്പരാജ് അധ്യക്ഷനായി. കാരയ്ക്കാമണ്ഡപം വിജയകുമാർ സ്വാഗതം പറഞ്ഞു. വിനോദ് വൈശാഖി, അയിലം ഉണ്ണികൃഷ്ണൻ, ജി. പ്രമോദ്, എൻ.എസ്. വിനോദ്, കെ.ജി. സൂരജ്, ആർ. ഉണ്ണി, ഷാഹിൻ എസ്, ദിലീപ് സി. എൻ.എൻ, ഡോ. അനീഷ്യ ജയദേവ് എന്നിവർ സംസാരിച്ചു. അരവിന്ദ് വി. മോഹൻ നാടൻ പാട്ടും ജഗദീഷ് കോവളം, ആയിഷ എന്നിവർ കവിതകളും അവതരിപ്പിച്ചു. ചിത്രരചനക്ക് നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാർ, വിജയൻ നെയ്യാറ്റിൻകര, രവീന്ദ്രൻ പുത്തൂർ, അശ്വിനി കുമാർ, വേണു തെക്കേമഠം, ടി.സി. രാജൻ, ഗോപാലമേനോൻ, റീന സനിൽ, സുശീൽ പട്ടേൽ (ഗുജറാത്ത്), ഡോ. ശ്രീകല കെ.വി തുടങ്ങി ചിത്രകലാ മേഖലയിലെ പ്രഗല്ഭർ നേതൃത്വംനൽകി. മനു എം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.