സ്വാതന്ത്ര്യത്തിെൻറ 70 ാം പിറന്നാൾ ജില്ല കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു. ഡി.സി.സി ഒാഫിസിൽ പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ദേശീയപതാക ഉയർത്തി സേവാദൾ വോളൻറിയർമാരുടെ സല്യൂട്ട് സ്വീകരിച്ചു. ഡി.സി.സി ഭാരവാഹികളായ എസ്. ജലീൽ മുഹമ്മദ്, കടകംപള്ളി ഹരിദാസ്, ആർ. ഹരികുമാർ, പാളയം ഉദയകുമാർ, ആർ. ജയചന്ദ്രൻ, വാഴോട്ടുകോണം ചന്ദ്രശേഖരൻ, സി.ആർ. പ്രാണകുമാർ, മനോജ്രാജ്, നദീറാ സുരേഷ്, കെ.എസ്.യു ജില്ല പ്രസിഡൻറ് സെയ്താലി കായ്പാടി എന്നിവർ പെങ്കടുത്തു. ആലിൻമൂട് ബ്രദേഴ്സിെൻറ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുൻ പ്രസിഡറ് ബാലചന്ദ്രൻ പതാക ഉയർത്തി. ആലിൻമൂട് സോഷ്യൽ വെൽഫെയർ സഹകരണസംഘം പ്രസിഡൻറ് ബി. പത്മകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അഭിലാഷ് സ്വാഗതവും ഭുവനേന്ദ്രൻ നന്ദിയും പറഞ്ഞു. കല്ലമ്പലം: കടുവയിൽ കെ.ടി.സി.ടി എച്ച്.എസ്.എസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചെയർമാൻ എം.എസ്. ഷെഫീൻ പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.