സർക്കാറിേൻറത് മാർക്സിയൻ ചിന്തകളെ പിൻപറ്റുന്ന സമീപനം -പിണറായി തിരുവനന്തപുരം: മനുഷ്യപക്ഷ നിലപാടുള്ള മാർക്സിയൻ ചിന്തകളെ പരിമിതികൾക്കുള്ളിൽനിന്ന് കഴിയുന്നത്ര പിൻപറ്റുന്ന സമീപനമാണ് ഇടതുസർക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഖ്യാതകൃതിയായ 'മൂലധന'ത്തിെൻറ 150ാം വാർഷികത്തോടനുബന്ധിച്ച് ചിന്ത പബ്ലിക്കേഷൻസ് ഹസൻ മരയ്ക്കാർ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെയല്ല, അതിെൻറ തെറ്റായ പ്രയോഗത്തെയാണ് മാർക്സ് എതിർത്തത്. ശാസ്ത്രീയ കൃഷി സമ്പ്രദായങ്ങളെ മണ്ണിനും മനുഷ്യനും ഉപകാരപ്പെടും വിധം ഗുണകരമായി വിനിയോഗിക്കുക എന്ന അദ്ദേഹത്തിെൻറ ആശയമാണ് സർക്കാറും പിന്തുടരുന്നത്. മാർക്സിയൻ ആശയങ്ങളോട് പ്രതിബദ്ധതയുള്ളവർ വാസ്തവത്തിൽ ഇത്തരം പദ്ധതികൾ വിജയിപ്പിക്കുന്നതിനുവേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രി തോമസ് െഎസക്, ഡോ.വി.കെ. രാമചന്ദ്രൻ, ആനാവൂർ നാഗപ്പൻ, എ. ശിവകുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.