കശുവണ്ടിത്തൊഴിലാളി സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണം ^സി.​െഎ.ടി.യു

കശുവണ്ടിത്തൊഴിലാളി സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണം -സി.െഎ.ടി.യു തിരുവനന്തപുരം: കശുവണ്ടിത്തൊഴിലാളി സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് സി.ഐ.ടി.യു സംസ്ഥാനസമിതി ആവശ്യപ്പെട്ടു. ഫാക്ടറികൾ തുറന്നുപ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ സി.ഐ.ടി.യുവി​െൻറ നേതൃത്വത്തിൽ ഒരുമാസമായി സമരം നടത്തിവരികയാണ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 100 കണക്കിന് സ്വകാര്യ കശുവണ്ടി ഫാക്ടറികൾ അടഞ്ഞുകിടക്കുന്നതിനാൽ രണ്ടുലക്ഷത്തോളംപേർ തൊഴിൽരഹിതരായി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അന്ന് ഫാക്ടറി ഉടമകൾ ഒത്തുതീർപ്പിന് സന്നദ്ധമായത്. എന്നാൽ, ഒത്തുതീർപ്പുവ്യവസ്ഥ അനുസരിച്ച് ഫാക്ടറികൾ തുറക്കാൻ ഉടമകൾ തയാറായില്ല. കശുവണ്ടി വ്യവസായത്തെ തകർക്കലാണ് ഈ നടപടികളുടെ ലക്ഷ്യം. ഈ സാഹചര്യത്തിൽ കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ഓണക്കാലത്ത് ദുരിതാശ്വാസവും സൗജന്യ റേഷനും നൽകണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.