എം.ബി.ബി.എസ്​ പ്രവേശനം: ഇ.എസ്​.ഐ സംവരണം അട്ടിമറിക്കുന്നതിനെതിരെ എം.പിയുടെ നിവേദനം

കൊല്ലം: ഇ.എസ്.ഐ തൊഴിലാളികളുടെ മക്കൾക്കുള്ള കൗൺസലിങ് വെട്ടിക്കുറക്കാനും അത് സംസ്ഥാനങ്ങൾക്ക് കൈമാറാനുമുള്ള എം.സി.സിയുടെ നിയമവിരുദ്ധമായ നീക്കം തടയണമെന്നാവശ്യപ്പെട്ട് എൻ.കെ. േപ്രമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര തൊഴിൽ, ആരോഗ്യവകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകി. തൊഴിലാളികളുടെ മക്കൾക്ക് എം.ബി.ബി.എസ് പ്രവേശനത്തിന് നാല് കൗൺസലിങ് അനുവദിച്ചിട്ടുണ്ടെന്ന ഇ.എസ്.ഐ കോർപറേഷ​െൻറ അറിയിപ്പനുസരിച്ച് അഞ്ച്, നാല്, മൂന്ന് വർഷങ്ങൾ എന്നിങ്ങനെ സർവിസുള്ള ഇ.എസ്.ഐ തൊഴിലാളികളുടെ മക്കൾക്ക് ക്രമാനുഗതമായി പ്രവേശനത്തിന് അർഹതയുള്ളതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 'നീറ്റ്' റാങ്ക് ലിസ്റ്റിൽ ഉയർന്ന യോഗ്യതയുള്ള ധാരാളം കുട്ടികൾ ഇ.എസ്.ഐ േക്വാട്ടയിൽ പ്രവേശനത്തിന് കാത്തിരിക്കുമ്പോഴാണ് അവർക്കായി സംവരണംചെയ്ത സീറ്റുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. തൊഴിലാളികളുടെ മക്കൾക്ക് മുൻകൂട്ടി അറിയിച്ച പ്രകാരം നാല് കൗൺസലിങ് നൽകണമെന്നാണ് എൻ.കെ. േപ്രമചന്ദ്രൻ എം.പി നിവേദനത്തിൽ ആവശ്യപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.