തിരുവനന്തപുരം: പ്രത്യേക വിവാഹ രജിസ്േട്രഷന് ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം ദുരുപയോഗിക്കപ്പെടുന്നത് സാമൂഹികപ്രശ്നമായി മാറുന്നു. സൗഹൃദങ്ങളെ മുതലെടുത്ത് യുവാക്കൾ, ഓൺലൈൻ വഴി വിവാഹ രജിസ്േട്രഷന് പെൺകുട്ടികൾ അറിയാതെ അപേക്ഷ അയക്കുന്നതാണ് കുരുക്കായി മാറുന്നത്. സബ് രജിസ്ട്രാർ ഒാഫിസിലെ നോട്ടീസ് ബോർഡിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് നോട്ടീസ് നൽകിയ വിവരം പല പെൺകുട്ടികളും അറിയുന്നത്. പരസ്യം പ്രത്യക്ഷപ്പെടുന്നതോടെ മാനഹാനി ഭയന്ന് പലരും വിവാഹം രജിസ്റ്റർ ചെയ്യാൻ സമ്മതിക്കുമെന്നതാണ് യുവാക്കളെ ഇതിന് പ്രേരിപ്പിക്കുന്നത്. 1954ലെ പ്രത്യേക നിയമപ്രകാരം സബ് രജിസ്ട്രാർ ഒാഫിസിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ നേരിേട്ടാ തപാൽ മുഖേനയോ നൽകണം. അപേക്ഷ സ്വീകരിച്ച് 30 ദിവസം ബോർഡിൽ പ്രദർശിപ്പിച്ചശേഷമാണ് വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് നൽകുന്നത്. അപേക്ഷകർ നേരിട്ടെത്തണമെന്നതിനാൽ തട്ടിപ്പുകൾക്ക് സാധ്യതയില്ലായിരുന്നു. തപാൽ മുഖേന അപേക്ഷ നൽകുമ്പോൾ അപേക്ഷയിൽ ഇരുവരുടെയും ഒപ്പും വേണം. എന്നാൽ, പ്രത്യേക വിവാഹ രജിസ്േട്രഷന് അപേക്ഷയും ഫീസും ഓൺലൈനായി സ്വീകരിച്ചുതുടങ്ങിയതോടെ പെൺകുട്ടികൾ അറിയാതെതന്നെ വിവാഹ രജിസ്േട്രഷന് അപേക്ഷ നൽകാമെന്നായി. വരെൻറയും വധുവിെൻറയും വിവരങ്ങൾ ഓൺലൈൻ വഴി സബ്രജിസ്ട്രാർ ഒാഫിസിൽ അയച്ച് 100 രൂപ ഫീസ് ഈ പേയ്മൻറായി നൽകിയാൽ ഇപ്പോൾ വിവാഹ രജിസ്േട്രഷനുള്ള അപേക്ഷ നൽകാനാകും. പ്രത്യേക വിവാഹ രജിസ്േട്രഷനുള്ള അപേക്ഷ ഓൺലൈൻ വഴി ലഭിച്ചാൽ വിവാഹം രജിസ്റ്റർ ചെയ്യേണ്ടവരുടെ വിവരം സബ് രജിസ്ട്രാർ ഒാഫിസിൽ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. പെൺകുട്ടികൾ അറിയാതെയുള്ള വിവാഹങ്ങളുടെ അപേക്ഷ ബോർഡിൽ പ്രദർശിപ്പിച്ചുകഴിഞ്ഞാൽ പിന്നെ ഇവരെ ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും ഒക്കെ വിവാഹം രജിസ്റ്റർ ചെയ്യിക്കും. പ്രത്യേക വിവാഹ രജിസ്േട്രഷന് അപേക്ഷ നൽകുന്നവരുടെ രക്ഷിതാക്കളെ രജിസ്േട്രഡ് തപാലിൽ അപേക്ഷ നൽകിയ വിവരം അറിയിക്കണമെന്നും അപേക്ഷ നൽകുമ്പോൾ വധുവും വരനും സബ് രജിസ്ട്രാർ ഒാഫിസിലെത്തിയതായി തെളിയിക്കാൻ രജിസ്റ്റർ സംവിധാനം ഒരുക്കണമെന്നും നിർദേശമുണ്ടായിരുന്നെങ്കിലും വകുപ്പ് അവഗണിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. എസ്. വിനോദ് ചിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.