മനുഷ്യ​ജീവനു​ മാത്രമാണ് സംസ്ഥാനത്ത് വിലക്കുറവുള്ളത്​ ^രമേശ് ചെന്നിത്തല

മനുഷ്യജീവനു മാത്രമാണ് സംസ്ഥാനത്ത് വിലക്കുറവുള്ളത് -രമേശ് ചെന്നിത്തല ഇരവിപുരം: മനുഷ്യ​െൻറ ജീവനു മാത്രമാണ് സംസ്ഥാനത്ത് വിലക്കുറവുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വടക്കേവിളയിൽ നടന്ന ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 15 മാസത്തിനിടയിൽ 18 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. മതപരമായ ഐക്യം തകർക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശിവപ്രസാദ് അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, എ. ഷാനവാസ് ഖാൻ, അൻസാർ അസീസ്, വിപിനചന്ദ്രൻ, വാളത്തുംഗൽ രാജഗോപാൽ, എ.എസ്. നോൾഡ്, എസ്. ശ്രീകുമാർ, സാദത്ത് ഹബീബ്, ആർ. രാജ് മോഹൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.