ഓയൂർ: കൊട്ടറ വൈ.എം.സി.എയുടെ കുടുംബസംഗമവും കർമപദ്ധതികളുടെ ഉദ്ഘാടനവും എൻ.കെ. േപ്രമചന്ദ്രൻ എം.പി നിർവഹിച്ചു. പ്രസിഡൻറ് കെ.സി. സാജൻ അധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹകസമിതിയംഗം കെ.ഒ. രാജുക്കുട്ടി അവാർഡ്ദാനവും റീജനൽ ചെയർമാൻ എം.തോമസ്കുട്ടി ചാരിറ്റി വിതരണവും നടത്തി. ജോൺ മരുതൂർ, ഡോ.പി.ജെ. മാമച്ചൻ, സാജു സഖറിയ, പി.ജെ. റോയി, രാജു ചാവടി. തോമസ്, ഷാജി മാത്യു, സുരേഷ് ജേക്കബ്, ബി. ഷാജി എന്നിവർ സംസാരിച്ചു. മികച്ച പാർലമെേൻററിയനായി തെരഞ്ഞെടുത്ത എൻ.കെ. േപ്രമചന്ദ്രൻ എം.പിയെയും കൊല്ലം സബ് റീജനിൽ മികച്ച സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.ജെ. റോയി പാലേക്കുന്നിലിനെയും ആദരിച്ചു. ദേശീയ വിരമുക്തദിന ബ്ലോക്ക്തല ഉദ്ഘാടനം ഓയൂർ: വെളിനല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിെൻറയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിെൻറയും ആഭിമുഖ്യത്തിൽ ദേശീയ വിരമുക്തദിനത്തിെൻറ ബ്ലോക്ക്തല ഉദ്ഘാടനം വയല ഹയർ സെക്കൻഡറി വിദ്യാലയ അങ്കണത്തിൽ നടന്നു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. അരുണാദേവി ഉദ്ഘാടനം നിർവഹിച്ചു. രാമചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എഡിസൺ, പ്രഥമാധ്യാപകൻ ദാവൂദ്, വെളിനല്ലൂർ സാമൂഹ്യാരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ എം. നാരായണൻ, ഹെൽത്ത് സൂപ്പർവൈസർ ലിസി യോഹന്നാൻ, പി.ആർ.ഒ അതുല്യ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സാജു, ലുലു, ദീപാറാണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.