കേരളത്തെ മദ്യത്തി​െൻറ നാടാക്കാനുള്ള സർക്കാർ നയം പ്രതിഷേധാർഹം ^ജമാഅത്ത്​ ഫെഡറേഷൻ

കേരളത്തെ മദ്യത്തി​െൻറ നാടാക്കാനുള്ള സർക്കാർ നയം പ്രതിഷേധാർഹം -ജമാഅത്ത് ഫെഡറേഷൻ കൊല്ലം: കേരളത്തെ മദ്യത്തി​െൻറ സ്വന്തം നാടാക്കാനുള്ള സർക്കാർ നയം പ്രതിഷേധാർഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. റോഡപകടങ്ങളിലും കുടുംബ കലഹങ്ങളിലും മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നു. അതി​െൻറ പ്രധാന കാരണം മദ്യത്തി​െൻറ ഉപയോഗമാണെന്ന് ബോധ്യപ്പെട്ടിട്ടും പണത്തിനു വേണ്ടി മദ്യഷാപ്പുകൾ അനുവദിക്കുന്നത് പുനഃപരിശോധിക്കണമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.