വിനായകെൻറ മരണം: സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം തിരുവനന്തപുരം: പൊലീസ് പീഡനത്തെ തുടർന്ന് വിനായകൻ ജീവനൊടുക്കിയ സംഭവത്തിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദവും വെല്ലുവിളിയും. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച യു.ഡി.എഫ് അംഗങ്ങൾക്കെതിരെ ഭരണപക്ഷ െബഞ്ചും രംഗത്തുവന്നു. സി.പി.എമ്മിലെ കെ.വി. അബ്ദുൽഖാദറാണ് വിഷയം സബ്മിഷനായി നിയമസഭയുടെ ശ്രദ്ധയിൽകൊണ്ടുവന്നത്. ഇതിന് മുഖ്യമന്ത്രി മറുപടിയും നൽകി. ഇതിൽ തൃപ്തരാകാെത വി.ടി. ബലറാം അടക്കം ഏതാനും പ്രതിപക്ഷാംഗങ്ങൾ ബഹളം െവച്ചു. ഇതിനെ ഭരണപക്ഷാംഗങ്ങൾ ചോദ്യം ചെയ്തു. പ്രതിപക്ഷാംഗങ്ങൾ പിന്നീട് നടുത്തളത്തിലിറങ്ങി. പ്രതിപക്ഷനേതാവ് സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും എം. സ്വരാജ് മറ്റൊരു സബ്മിഷൻ അവതരിപ്പിക്കുന്ന സമയമായതിനാൽ സ്പീക്കർ അനുവദിച്ചില്ല. പിന്നീട് പ്രതിപക്ഷം സീറ്റിലേക്ക് മടങ്ങി. മുഖ്യമന്ത്രിയെ കാണാൻ വന്ന വിനായകെൻറ കുടുംബത്തിന് അനുമതി നൽകിയില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ കാണാൻ വന്നുവെന്നത് ശരിയാണോ എന്നറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. നിയമസഭ നടക്കുന്ന സമയമാണെങ്കിലും ആളുകൾ കാണാൻ സമയം ചോദിക്കാറുണ്ട്. കാണാറുമുണ്ട്. തെൻറ ശ്രദ്ധയിൽ വന്നിട്ടില്ല. മറ്റ് കാര്യങ്ങൾ അന്വേഷണത്തിനുശേഷം തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിെൻറ മർദനത്തെ തുടർന്നാണ് വിനായകൻ ആത്മഹത്യചെയ്തതെന്ന പരാതിയിൽ പാവറട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർമാരായ ശ്രീജിത്ത്, സാജൻ എന്നിവരെ സസ്പെൻഡ് ചെയ്തതായി സബ്മിഷന് മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. ഇവർക്കെതിരെ വാടാനപ്പള്ളി പൊലീസ് കേസ് എടുത്തു. കേസിെൻറ ഗൗരവം പരിഗണിച്ച് ക്രൈബ്രാഞ്ചിനെ അന്വേഷണം ഏൽപിച്ചു. അന്വേഷണം ഉൗർജിതപ്പെടുത്തും. ഗുരുവായൂർ സി.െഎ ഇ. ബാലകൃഷ്ണൻ, പാവറട്ടി എസ്.െഎ അരുൺഷാ എന്നിവർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.