വ്യാപാരികൾ കൈകോർക്കുന്നു; മലയിൻകീഴിനെ കാമറയിലാക്കാൻ

മലയിൻകീഴ്: സാമൂഹികവിരുദ്ധരുടെ ശല്യവും അക്രമികളുടെ അഴിഞ്ഞാട്ടവും വ്യാപകമായതോടെ മലയിൻകീഴിനെ കാമറയിലാക്കാൻ വ്യാപാരികൾ കൈകോർക്കുന്നു. പൊലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കാമറകൾ സ്ഥാപിക്കുന്നതിന് 8.45 ലക്ഷം രൂപ വ്യാപാരി വ്യവസായി ഏകോപനസമിതി മലയിൻകീഴ് മേഖല ചെലവഴിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വ്യാപാരദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് വിവിധ സേവനപ്രവർത്തനങ്ങൾ നടപ്പാക്കാൻ വ്യാപാരികൾ തീരുമാനിച്ചത്. അവശരായ അംഗങ്ങൾക്ക് നൽകിവരുന്ന പ്രതിമാസ പെൻഷനിൽ വർധന, ചികിത്സാ സഹായങ്ങൾ, മലയിൻകീഴ് ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും മൂന്നുലക്ഷം ചെലവഴിച്ച് രണ്ട് വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കുക തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഉടൻ ചെയ്തുതീർക്കും. പ്രസിഡൻറ് ജയൻ കെ. പണിക്കർ, ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണകുമാർ, സെക്രട്ടറി വി.ആർ. വിജു, വൈസ് പ്രസിഡൻറ് രാധാസ് രാധാകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.