തിരുവനന്തപുരം:--- കോണ്‍ഗ്രസിെൻറ ഭരണകാലത്ത് ഒപ്പു െവച്ചതും നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിവരുന്നതുമായ അന്താരാഷ്ട്ര കരാറുകളിലെ വ്യവസ്ഥകള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെയും പരമ്പരാഗത കാര്‍ഷിക, തൊഴില്‍ മേഖലകളെയും തകര്‍ക്കുന്ന തരത്തിലുള്ളതാണെന്ന് ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹക സമിതി അംഗം ജമീല പ്രകാശം. ജനതാദൾ (എസ്) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ ദിനത്തിെൻറ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ല പ്രസിഡൻറ് അഡ്വ. എസ്. ഫിറോസ് ലാല്‍ അധ്യക്ഷതവഹിച്ചു. തകിടി കൃഷ്ണന്‍ നായര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കൊല്ലങ്കോട് രവീന്ദ്രന്‍ നായര്‍, എം. സൈഫുദ്ദീന്‍, ജില്ല ഭാരവാഹികളായ പനയ്ക്കോട് മോഹനന്‍, കോളിയൂര്‍ സുരേഷ്, ബാലരാമപുരം രാജു, വി. സുധാകരന്‍, കെ. പത്മനാഭന്‍ അലോഷ്യസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.