കൊട്ടാരക്കര: എഴുകോൺ പഞ്ചായത്ത് പ്രസിഡൻറിനെ മർദിച്ച കേസിൽ അറസ്റ്റ് ചെയ്ത സി.പി.എം പ്രവർത്തകരെ നിസ്സാര വകുപ്പ് ചുമത്തിയതിനാൽ ജാമ്യത്തിൽ വിടേണ്ടിവന്നതിൽ പ്രതിഷേധിച്ച് സി.പി.ഐ നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുകോൺ സി.ഐ ഓഫിസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണ് മറ്റുന്നതിനിടെ വസ്തു കൈയേറിയതിനെ ചോദ്യം ചെയ്ത പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത, ഭർത്താവ് ഓമനക്കുട്ടൻ പിള്ള, പഞ്ചായത്ത് ജീപ്പ് ഡ്രൈവർ ഹിമേഷ് എന്നിവരെ മർദിച്ച കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചെന്ന് ആരോപിച്ചാണ് മാർച്ച്. കുമാർ ജങ്ഷൻ വഴി പ്രകടനമായി എത്തിയ പ്രവർത്തകരെ എഴുകോൺ ജങ്ഷനിൽ പൊലീസ് തടഞ്ഞു. ബി. ബൈജു, ആർ. സതീശൻ, ബി. പ്രദീപ്, രജിത്ത്, സന്തോഷ് കുമാർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. ജില്ല അസി. സെക്രട്ടറി ആർ. രാജേന്ദ്രെൻറ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം കരുനാഗപ്പള്ളി എം.എൽ.എ ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല കമ്മിറ്റി സെക്രട്ടറി അനിരുദ്ധൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ, അസി. സെക്രട്ടറി കെ. ശിവശങ്കരപിള്ള, കേരള ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ, എ. മന്മഥൻ നായർ, മധു മുട്ടറ, മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ. മുരളീധരൻ, ജി. മോഹനൻ, പങ്കജരാജൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. അനിൽകുമാർ, ചക്കുവരയ്ക്കൽ ചന്ദ്രൻ, മുൻ എം.എൽ.എ കെ.ആർ. ചന്ദ്രമോഹനൻ, കെ.എസ്. ഷിജുകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.