ഇലക്ട്രിക് പോസ്​റ്റിൽനിന്ന് ഷോക്കേറ്റ് കാട്ടാന ​െചരിഞ്ഞു

വിതുര: . വിതുര അടിപ്പറമ്പ് ജഴ്സി ഫാമിന് സമീപമാണ് 10 വയസ്സുതോന്നിക്കുന്ന കൊമ്പനാനയെ െചരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഇരുമ്പ് പോസ്റ്റിലൂടെ വൈദ്യുതി പ്രവഹിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വനത്തിനുള്ളിലൂടെ കടന്നുപോകുന്ന 11 കെ.വി ലൈനിൽ കഴിഞ്ഞ ദിവസങ്ങളിൽ അറ്റകുറ്റപ്പണി നടന്നിരുന്നു. ഞായറാഴ്ച വൈദ്യുതി തടസ്സവും നേരിട്ടിരുന്നു. ഈ പ്രശ്നങ്ങൾ കണ്ടെത്താനെത്തിയ കെ.എസ് ഇ.ബി ജീവനക്കാരാണ് റോഡിൽനിന്ന് മാറി കിടന്ന ആനയുടെ ജഡം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനം ജീവനക്കാർ സ്ഥലത്തെത്തി. കോന്നിയിൽനിന്ന് വെറ്ററിനറി ഡോക്ടർ ജയകുമാർ ചൊവ്വാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തും. അസിസ്റ്റൻറ് റേഞ്ച് ഓഫിസർ സന്തോഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിെല വനം ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.