മെഡിക്കൽ ക്യാമ്പ്​

ആര്യനാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തി​െൻറയും ഹോമിയോപ്പതി വകുപ്പി​െൻറയും ആഭിമുഖ്യത്തിൽ മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂളിൽ സൗജന്യ ഹോമിയോ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതാകുമാരി ഉദ്ഘാടനം ചെയ്തു. ആര്യനാട് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഷാമിലാബീഗം അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. സി.എസ്. പ്രദീപ് കുമാർ, ജില്ല പഞ്ചായത്തംഗം വിജുമോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രദീപ് കുമാർ, വാർഡ് അംഗം വി.എസ്. വിജിത, റീച്ച് കോ ഓർഡിനേറ്റർ ഡോ. എ.എസ്. ദീപ, ആര്യനാട് മെഡിക്കൽ ഓഫിസർ ഡോ. ജയ എം. ഡേവിഡ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർമാരായ ഡോ. മനുവർഗീസ്, ഡോ. വേണുകുമാർ, ഡോ. ആർ.എസ്.ദീപ, ഡോ. ജി. ബീന, ഡോ. നിത്യ, ഡോ. ദിവ്യ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.