അംഗൻവാടി ഉദ്ഘാടനം ചെയ്തു

കിളികൊല്ലൂർ: ചാത്തിനാംകുളം കെ.പി നഗർ കോളനിയിൽ പുതുതായി നിർമിച്ച അംഗൻവാടി കെട്ടിടത്തി​െൻറ ഉദ്ഘാടനം മേയർ വി. രാജേന്ദ്രബാബു നിർവഹിച്ചു. നഗരസഭ പരിധിയിൽ വികസനം ഇനിയും എത്താത്ത പ്രദേശങ്ങളുണ്ടെന്നും ഫണ്ടി​െൻറ ലഭ്യതക്കനുസരിച്ച് പ്രത്യേക പരിഗണന നൽകി വികസനം സാധ്യമാക്കുമെന്നും മേയർ അഭിപ്രായപ്പെട്ടു. സ്ഥിരംസമിതി അധ്യക്ഷ ഗീതാകുമാരി അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.എ. സത്താർ, സി.ഡി.പി.ഒ ജലജ, ദേവദാസ്, രാജഗോപാലൻ , നൗഷാദ്, ഉണ്ണി, ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.