സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന സാരഥി സംഗമം നാളെ

കൊല്ലം: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീൻ സംസ്ഥാന സാരഥി സംഗമം തിങ്കളാഴ്ച കൊല്ലൂർവിള പള്ളിമുക്ക് ജനത ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിനകത്തും പുറത്തുംനിന്നുള്ള ജംഇയ്യതുല്‍ മുഅല്ലിമീ​െൻറ 428 റേഞ്ച് കമ്മിറ്റികളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ്, സെക്രട്ടറി, ട്രഷറര്‍, പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍, മദ്‌റസ മാനേജ്‌മ​െൻറ് അസോസിയേഷന്‍ റേഞ്ച് പ്രസിഡൻറ്, സെക്രട്ടറി എന്നിവര്‍ പെങ്കടുക്കും. സമസ്ത കൊല്ലം ജില്ല പ്രസിഡൻറ് മുഹ്‌സിന്‍ കോയ തങ്ങള്‍ രാവിലെ 8.30ന് പതാക ഉയര്‍ത്തും. സംസ്ഥാന പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷതവഹിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി മുദരിബ് ലോഞ്ചിങ്ങും നടത്തും. ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 'സംഘടന, സംഘാടനം: മികവി​െൻറ തലങ്ങള്‍' വിഷയത്തില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി ക്ലാസ് നയിക്കും. മാതൃകാ മുഅല്ലിം അവാര്‍ഡ് ദാനം, മുഅല്ലിം സുവര്‍ണ സേവന അവാര്‍ഡ് ദാനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ജനസേവന രംഗങ്ങളിലെ മികവിന് ഡോ. എ. യൂനുസ്കുഞ്ഞിെന ചടങ്ങിൽ ആദരിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. യൂനുസ്‌കുഞ്ഞ്, സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം. മുഹ്‌യിദ്ദീന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, മദ്‌റസ മാനേജ്‌മ​െൻറ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കോട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ എ. യൂനുസ്കുഞ്ഞ്, രക്ഷാധികാരി മുഹ്സിൻ കോയാ തങ്ങൾ, ഒ.എം. ശരീഫ് ദാരിമി, എം. മഹ്മൂദ് മുസ്ലിയാർ, ഷാജഹാൻ അമാനി, എസ്. അഹമ്മദ് ഉഖൈൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.