മലങ്കര കത്തോലിക്കാസഭക്ക് പാറശാല കേന്ദ്രമായി പുതിയ രൂപത; ഡോ. ജോൺ കൊച്ചുതുണ്ടിൽ കൂരിയാ ബിഷപ്​

തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭക്ക് പാറശാല കേന്ദ്രമായി പുതിയ രൂപത. അമേരിക്കയിലെ മലങ്കര കത്തോലിക്കാ രൂപതയുടെ അധ്യക്ഷൻ ബിഷപ് ഡോ. തോമസ് മാർ യൗസേബിയോസാണ് പുതിയ രൂപതയുടെ പ്രഥമ മെത്രാൻ. അമേരിക്കയിലെ രൂപതയിൽ വന്ന ഒഴിവിലേക്ക് തിരുവല്ല അതിരൂപത സഹായമെത്രാൻ ഫിലിപ്പോസ് മാർ സ്തേഫാനോസിനെ നിയമിച്ചു. കർണാടകത്തിലെ പുത്തൂർ രൂപതയുടെ പുതിയ അധ്യക്ഷനായി രൂപത അഡ്മിനിസ്േട്രറ്റർ ഡോ. ജോർജ് കാലായിലിനെയും സഭാ ആസ്ഥാനത്ത് കൂരിയാമെത്രാനായി തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറൽ ഡോ. ജോൺ കൊച്ചുതുണ്ടിലിനെയും പുതിയ മെത്രാന്മാരായി നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ പട്ടം സ​െൻറ് മേരീസ്കത്തീഡ്രലിൽ നടത്തി. സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് എടുത്ത തീരുമാനങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ സ്ഥിരീകരണം നൽകുകയായിരുന്നു. തിരുവനന്തപുരം മേജർ അതിരൂപത വിഭജിച്ചാണ് പാറശ്ശാല കേന്ദ്രീകരിച്ച് പുതിയ രൂപതക്ക് രൂപം നൽകിയത്. കാട്ടാക്കട, പാറശ്ശാല, നെയ്യാറ്റിൻകര വൈദിക ജില്ലകളിലെ ഇടവകകളെയും തിരുവനന്തപുരം വൈദിക ജില്ലയിലെ രണ്ട് ഇടവകകളെയും ചേർത്താണ് പുതിയ രൂപത രൂപവത്കരിച്ചത്. 103 ഇടവകകളും 31 വൈദികമന്ദിരങ്ങളും 23 സന്യാസഭവനങ്ങളും ഒരു കോളജും 12 എയ്ഡഡ് സ്കൂളുകളും 59 മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളും അഞ്ച് ജീവകാരുണ്യകേന്ദ്രങ്ങളും പുതിയ രൂപതയിലുണ്ട്. പാറശ്ശാല സ​െൻറ്മേരീസ് ദൈവാലയമാണ് പുതിയ രൂപതയുടെ കത്തീഡ്രൽ. തിരുവനന്തപുരം മേജർ അതിരൂപത വിഭജിച്ച് രൂപവത്കരിക്കുന്ന നാലാമത്തെ രൂപതയാണ് ഇത്. ഇതോടെ മലങ്കര കത്തോലിക്കാസഭക്ക് 11 രൂപതകളും ഒരു എക്സാർക്കേറ്റുമായി. ബിഷപ് തോമസ് മാർ യൗസേബിയോസ് പത്തനംതിട്ട മൈലപ്ര സ്വദേശിയാണ്. ബിഷപ് ഡോ. ഫിലിപ്പോസ്മാർ സ്തേഫാനോസ് റാന്നി സ്വദേശിയാണ്. കർണാടകയിലെ സൗത്ത് കാനറയിലെ പുത്തൂർ രൂപത കേന്ദ്രമായിട്ടുള്ള രൂപതയുടെ പ്രഥമ ഇടയൻ ബിഷപ് ഗീവർഗീസ് മാർ ദിവന്നാസിയോസ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നുവന്ന ഒഴിവിലേക്കാണ് ഇപ്പോൾ രൂപതയുടെ അഡ്മിനിേട്രറ്ററായ ഡോ. ജോർജ് കാലായിൽ നിയമിതനായത്. സൗത്ത് കാനറ ന്യൂജിബാൽത്തില സ്വദേശിയാണ്. ബിഷപ് തോമസ്മാർ അന്തോണിയോസ് പൂനാ എക്സാർക്കേറ്റി​െൻറ ഇടയനായി നിയമിതനായതിനെ തുടർന്നാണ് സഭയുടെ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് െസൻററിൽ കൂരിയാ മെത്രാനായി ഡോ. ജോൺ കൊച്ചുതുണ്ടിൽ നിയമിതനാകുന്നത്. പത്തനംതിട്ട ജില്ലയിൽ പുതുശ്ശേരിഭാഗം സ്വദേശിയാണ്. കൊച്ചുതുണ്ടിൽ ഫിലിപ്പോസ് ഉണ്ണുണ്ണി, പരേതയായ ചിന്നമ്മ എന്നിവരാണ് മാതാപിതാക്കൾ. 1985 ഡിസംബർ 22ന് വൈദികപട്ടം സ്വീകരിച്ച ഇദ്ദേഹം കേരള സർവകലാശാലയിൽനിന്ന് റാങ്കോടെ മലയാളം സാഹിത്യത്തിൽ ബിരുദവും റോമിലെ ഓറിയൻറൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പൗരസ്ത്യ കാനൻ നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.